കുടുംബത്തോടൊപ്പം മാലദ്വീപിൽ അവധി ആഘോഷിച്ച് നടി രാകുൽ പ്രീത്..’ –ബീച് ഡ്രസ്സ്‌ ധരിച്ച താരത്തിന്റെ ഫോട്ടോസ് വൈറൽ

2963

ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് രാകുൽ പ്രീത് സിംഗ്. തമിഴ്, തെലുങ്ക്,ഹിന്ദി എന്നി ഭാഷകളിൽ ഇതിനോടകം അഭിനയിച്ച രാകുൽ ഇന്ന് സൗത്ത് ഇന്ത്യയിൽ തന്നെ അനേകം ആരാധകരുള്ള താരമാണ്. താരത്തിന്റെ ക്യൂട്ട് ലുക്ക്‌ ആണ് ഇത്രയേറെ ആരാധകരെ താരത്തിനു ലഭിച്ചതിനു പിന്നിലെ ഒരു കാര്യം.

രാകുൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത് 2009ലാണ് എങ്കിലും, 2013-ന് ശേഷമാണ് തെലുഗ് സൂപ്പർ നായകന്മാരുടെ ജോഡിയായി ഒരുപാട് ഓഫറുകൾ താരത്തെ തേടി എത്തിയത് .അല്ലു അർജുൻ, റാം ചരൺ , ജൂനിയർ എൻ.ടി.ആർ, മഹേഷ് ബാബു, നാഗാർജുന, സൂര്യ, കാർത്തി എന്നിങ്ങനെ ഒട്ടനവതി സൂപ്പർസ്റ്റാറുകളുടെ കൂടെ നായികയായി രാകുൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

രാകുലിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്
15 ലക്ഷത്തിൽ അധികം വരുന്ന ആരാധകരാണ്. 2021 ഇൽ ഇതുവരെ 7ഓളം സിനിമകൾ ആണ് താരം അഭിനയിക്കുന്നതായി പറഞ്ഞിട്ടുള്ളത് . കമൽ ഹാസനൊപ്പം ഇന്ത്യൻ ടുവിലും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കാൻ രാകുൽ നു അവസരം കിട്ടിയിട്ടുണ്ട് . 18 വയസുള്ളപ്പോൾ ഒരു മോഡലായിട്ടാണ് രാകുലിന്റെ കറിയർ ആരംഭിക്കുന്നത്,തുടർന്നു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിനു .

ഇപ്പോൾ താരം തന്റെ ഫാമിലി ആയി അവധി ആഘോഷിക്കാൻ മാലിദ്വീപിൽ പോയിരിക്കുകയാണ്. സ്വിം സ്യുട്ട് ധരിച്ച് ബീച്ചിൽ നടക്കുന്ന രാകുലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .താരം തന്റെ അമ്മയും, അച്ഛനും, അനിയനും ആയിട്ടാണ് അവധി ആഘോഷിക്കാൻ പോയിരിക്കുന്നത് . മാലിദ്വീപിലാണ്‌ നടി കജോൽ ഉം തന്റെ ഹണിമൂൺ ആഘോഷിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് .