ഇന്നത്തെ സമൂഹത്തിൽ, ഫോണുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ മോഷണം പോവുകയോ, നഷ്ടപ്പെടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഫോണിന്റെ വിലയോ അതിലുള്ള വ്യക്തി വിവരങ്ങളോ ആകാം ഈ വിഷമത്തിന് കാരണം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ടപ്പെട്ടുപോയ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ട ഫോണ്‍ ഒരു പക്ഷെ നമുക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കാം. അതിനായി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം; ഭക്ഷണശാലകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ബാറുകൾ എന്നിവയിലാണ് മോഷണങ്ങള്‍ അധികമായും നടക്കുന്നത്. പല വിദ്യകളിലൂടെ അവർ ഫോണുകള്‍ കൈക്കലാക്കും. മോഷണ വിവരം നിങ്ങള്‍ മനസ്സിലാക്കുമ്പോഴേക്കും അവര്‍ രക്ഷപ്പെട്ടിരിക്കും. സ്മാര്‍ട്ട്ഫോണ്‍ കണ്ടെത്തുന്നത് എങ്ങനെയാണ് ? മോഷണം പോയ സ്മാര്‍ട്ട്ഫോണ്‍ കണ്ടെത്താനായി നിരവധി മാര്‍ഗ്ഗങ്ങള്‍ ആന്‍ഡ്രോയ്ഡ് നല്കുന്നു. ഗൂഗിളിന്റെ ‘ഫൈന്‍ഡ് മൈ ഡിവൈസ്’ ആണ് ഇവയില്‍ ഏറ്റവും മികച്ചത്. ഡെസ്ക്ടോപ്പ് വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. ഫോണ്‍ കണ്ടെത്താന്‍ ഇതുവഴി കഴിഞ്ഞില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുക. ഫോണ്‍ കണ്ടെത്താന്‍ മറ്റൊരു മാര്‍ഗ്ഗമാണ് സ്മാര്‍ട്ട് വാച്ച്. സ്മാര്‍ട്ട് വാച്ചുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ഫോണ്‍ അനായാസം കണ്ടെത്താന്‍ സാധിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കി “ഫൈന്‍ഡ് മൈ ഫോണ്‍” എന്ന് പറയുക. ഫോണ്‍ സൈലന്റില്‍ ആണെങ്കിലും ശബ്ദിക്കാന്‍ തുടങ്ങും. വോയ്സ് കമാന്‍ഡിലൂടെ അല്ലാതെയും ഫോണിന്റെ സ്ഥാനം കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട്-വാച്ച് സഹായിക്കുന്നു. ഇതിനായി OS മെനുവിന്റെ സഹായം തേടാം. ബ്ലൂടൂത്ത് മുഖേനയാണ് ബന്ധിപ്പിച്ചിരിക്കുന്നതെങ്കില്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനം കിട്ടണമെന്നില്ല. അല്ലെങ്കില്‍ മോഷ്ടാവ് സമീപ പരിസരത്ത് തന്നെ ഉണ്ടായിരിക്കണം.വ്യക്തി വിവരങ്ങള്‍ മായ്ച്ചുകളയണം. ഫോണ്‍ തിരികെ കിട്ടുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യാന്‍ കഴിയുന്നത് വ്യക്തി വിവരങ്ങള്‍ പൂര്‍ണ്ണമായും ഫോണില്‍ നിന്ന് മായ്ച്ചുകളയുക എന്നതാണ്. ‘ഫൈന്‍ഡ് മൈ ഡിവൈസ് ‘ഉപയോഗിച്ച് റിമോട്ടായി വിവരങ്ങള്‍ മായ്ച്ചുകളയാനാകും. നിമിഷങ്ങള്‍ കൊണ്ട് ഫോണ്‍ റീസെറ്റ് ചെയ്താണ് ഇത് സാധ്യമാകുന്നത്. പിന്നീട് ഇത് പഴയപടിയാക്കാന്‍ കഴിയില്ലെന്ന കാര്യം ഓര്‍ക്കുക . ഫോണ്‍ നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിക്കുക.നഷ്ടമായിയെന്ന് ഉറപ്പായാലുടന്‍ വിവരം പോലീസില്‍ അറിയിക്കണം. ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ നഷ്ട പരിഹാരം ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്. ഇനിപ്പറയുന്ന കാര്യങ്ങള്‍ പോലീസിന് കൈമാറുക.വ്യക്തി വിവരങ്ങള്‍ മായ്ച്ചുകളയുക. ഫോണ്‍ തിരികെ കിട്ടുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യാന്‍ കഴിയുന്നത് വ്യക്തി വിവരങ്ങള്‍ പൂര്‍ണ്ണമായും ഫോണില്‍ നിന്ന് മായ്ച്ചുകളയുകയാണ്. ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച് റിമോട്ടായി വിവരങ്ങള്‍ മായ്ക്കാനാകും. നിമിഷങ്ങള്‍ കൊണ്ട് ഫോണ്‍ റീസെറ്റ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. പിന്നീട് ഇത് പഴയപടി യാക്കാന്‍ കഴിയുകയില്ലെന്ന കാര്യം ഓര്‍ക്കുക. ഫോണ്‍ നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിക്കുക.നഷ്ടമായിയെന്ന് ഉറപ്പായാലുടന്‍ വിവരം പോലീസില്‍ അറിയിക്കുക. ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ നഷ്ട പരിഹാരം ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്. ഇനിപ്പറയുന്ന കാര്യങ്ങള്‍ പോലീസിന് കൈമാറുക