സിനിമാക്കാരുടെ പ്രിയപെട്ട ലൊക്കേഷനാണ് അതിരപ്പിള്ളി . ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ മറ്റുമായി ലോകം മുഴുവൻ അതിരപ്പിള്ളിയുടെ വശ്യ സൗന്ദര്യം പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.ഇപ്പോൾ യുവനിരയിലെ പ്രിയ നായിക സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ് ശ്രെദ്ധ നേടുന്നത്. സാനിയയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് യാമിയാണ്.
സാനിയ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ജനശ്രദ്ധ നേടിയത്. തുടർന്ന് ബാലതാരമായി സിനിമ മേഖലയിൽ എത്തി പിന്നീട് നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടി നായകനായ ‘ബാല്യകാലസഖി’യില്‍ ആയിരുന്നു താരം ബാലതാരമായി എത്തിയത് അതിനു ശേഷം മലയാള ചിത്രമായ ക്വീനിൽ നായികയായി അരങ്ങേറി .ആ ചിത്രത്തിലൂടെ കുറേ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയത് സാനിയ ആയിരുന്നു.തുടർന്ന് ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിൽ ഗ്ലാമറസ്സായി സാനിയ അഭിനയിച്ചിരുന്നു .