മുണ്ട് മടക്കി കുത്തി മാസ്സ് ലുക്കിൽ അനാർക്കലി..! Anarkali hot in mass look

വിനീത് ശ്രീനിവാസൻ നിർമിച്ച ആനന്ദം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു കുറച്ചു നാളുകൾ കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. അനാർക്കലി തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. എവിടെയും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങളൊക്കെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അനാർക്കലി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പങ്ക് വച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുകയാണ്. ചട്ടയുമുണ്ടും ധരിച്ചു ” പള്ളിപ്പെരുന്നാൾ വൈബ്സ് ” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്കു വെച്ചത്.

അനാർക്കലിയുടെ കഴിഞ്ഞ മാസം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ‘കാളി’ എന്നായിരുന്നു അതിനിട്ടിരുന്ന പേര്. ഈ ചിത്രങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു . ഇങ്ങനെ ഒരു തെറ്റ് ഇനി എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല, എന്നാണ് വിവാദങ്ങൾക്കു കാരണമായ കാളിയുടെ ചോദ്യങ്ങൾക്ക് മറുപടി ആയി താരം പറഞ്ഞത്.