ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍) . 300 കോടി ബഡ്ജററിൽ ഒരുക്കുന്ന ചിത്രത്തിൻറെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് രാംചരണും ജൂനിയര്‍ എൻ.ടി.ആറുമാണ് .
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നുണ്ട്. കോവിഡ് മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. സംവിധായകൻ രാജമൗലിക്കും കോവിഡും സ്ഥിരീകരിച്ചിരുന്നു. പ്രതിസന്ധികൾ എല്ലാം അവസാനിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.