“അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരും.. പണം ഒരു പ്രശ്നമല്ല” സിനിമയിലെ ദുരനുഭവം പങ്കുവച് വിന്ദുജ | Serial actress Vinduja

795

ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയൽ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഒരുപാട് ഓളമുണ്ടാക്കിയ സീരിയലുകളിൽ ഒന്നാണ്. ചന്ദനമഴയിലെ അമൃതയെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിവരുന്ന മേഘ്‌നയുടെ മുഖമാണ്. മേഘ്‌ന സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ പകരകാരിയയായി എത്തിയതാണ് വിന്ദുജ.സീരിയലിലെ കഥാപാത്രത്തിൽ വന്ന ഈ മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചു. പുതിയ അമൃതയെ പ്രേക്ഷകർ ഉൾക്കൊള്ളുമോ എന്ന പേടിയിലായിരുന്നു. പക്ഷെ അമൃതയെ അവതരിപ്പിച്ച വിന്ദുജ വിക്രമൻ കഥാപാത്രത്തിന്റെ മാറ്റ് കുറക്കാതെ പ്രേക്ഷകരിലേക്ക് എത്തിച്ചു.

വൈകാതെ തന്നെ താരം പ്രേക്ഷക പ്രീതി നേടി. കുറച്ച് കാലം മുമ്പ് വിന്ദുജ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു അഭിമുഖത്തിൽ ആണ് താരം തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. തന്റെ പ്രണയത്തെ കുറിച്ചും, സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചുമാണ് താരം പറഞ്ഞത്. ‘ ലൈഫിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്” – വിന്ദുജ പറയുന്നു .
എല്ലാവരുടെയും ജീവിതത്തിലും ഒരു പ്രണയമുണ്ടാകാറുണ്ട് അതിനു നമ്മൾ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല.. ഞാനൊരു സാധാരണ പെൺകുട്ടിയാണ്, എന്റെ ജീവിതത്തിലും പ്രണയമുണ്ട്. ലൗവർ എന്ന പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതൊക്കെ കോളേജിൽ പഠിക്കുന്ന പിള്ളേർക്കെ പറ്റു. ആ പ്രായം ഒക്കെ കഴിഞ്ഞതുകൊണ്ട് ആ വാക്ക് ഉപയോഗിക്കാൻ ഇഷ്ടമില്ല. ഉടൻ തന്നെ വിവാഹമുണ്ടാകും.

ഒരു അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരുമെന്നും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു.. പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. ഒരു സിനിമയിലെ ദുരനുഭവത്തെ കുറിച്ച് വിന്ദുജ അഭിമുഖത്തിൽ പറഞ്ഞു.