മലയാളത്തിലെ മികച്ച വെബ്സീരിയസായ കരിക്കിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ.ആട് സിനിമയുടെ രണ്ടാംപതിപ്പിലും അഭിനയിച്ച താരത്തിന്റെ അടുത്തസിനിമ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമാണ്.ഈ മഹാമാരിയുടെ കാലത്തും ആകർഷണീയമായ ചിത്രങ്ങളിലൂടെ നമ്മുടെ മനംകവർന്ന താരമാണ് അമേയ.ശരീരഭാരം കുറച്ചപ്പോൾ നഷ്ടമായ അവസരങ്ങളെകുറിച്ചും താരം വാചാലമായി.
വളരെ രസകരമായ ക്യാപ്ഷനോട് കൂടിയ ചിത്രങ്ങളാണ് താരം ഇക്കുറിപങ്കുവച്ചത്.”സാരി നമ്മൾ ഒരിക്കലും മറ്റുള്ളവർക്ക് കൊടുക്കരുത്, കൊടുത്താൽ പിന്നെ തിരിച്ച് കിട്ടില്ല.കണ്ടില്ലേ !! ഇത് വേറെ ഒരാളുടെ സാരിയ.” നർമരസമായ ചിത്രവും,അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഒ ജേ ഫിലിംസാണ് മനോഹരമായചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.