ഞാൻ സഞ്ജുവിന്റെ കടുത്ത ആരാധിക..!! അഭിമുഖത്തിൽ വെളിപ്പെടുത്തി സ്മൃതി മന്ദാന..!!🥰🥰😍😍

429

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ്ലീഗായ ഐ.പി.എൽ നടന്നുകൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ അറബ് രാജ്യമായ യു എ യിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.ഇന്ത്യയിലെ മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനും മലയാളത്തിന്റെ സ്വന്തം പുത്രനായ സഞ്ജുവിന്റെ ആരാധികയാണ് താനെന്ന് ക്രിക്കറ്റ് ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമംഗമായ സ്മൃതി മന്ദാന.സഞ്ജുവിന്റെ ആക്രമണശൈലിയാണ് വളരെ പെട്ടന്ന് ആരാധകരുടെ കയ്യടിനേടാൻ ഇടയാക്കിയത്.ഇന്ത്യയിലെതന്നെ പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ദാന ആരധനകഥാപാത്രത്തെ വെളിപ്പെടുത്തിയത്. സഞ്ജു ഉള്ളതുകൊണ്ടാണ് രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നതെന്നും താരം വ്യക്തമാക്കി.

യുവതാരങ്ങൾക്ക് സഞ്ജു പ്രചോദനമാണെന്നും,ഭാവി തലമുറക്കുള്ളതാണ് സഞ്ജുവിന്റെ കളിയെന്നും താരം കൂട്ടിച്ചേർത്തു.അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.