ബഹിരാകാശത്തേക്കല്ല !! ദൃശ്യം 2 ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്..!! ചിത്രങ്ങൾ പങ്കുവച്ച് താരം…🥰🥰🥰 | Drishyam 2 new latest photos

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഷൂട്ടിംഗ് ആരംഭിക്കുകയാണ്.മെട്രോ നഗരമായ കൊച്ചിയിലും തൊടുപുഴയിലുമാണ്‌ ഷൂട്ടിംഗ് ലൊക്കേഷനുകൾ. ഹൈപ്പില്ലാതെ വന്ന് വൻവിജയം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാതാവ്.ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താടിയുള്ള കഥാപാത്രമായാണ് ലാലേട്ടന്റെ ജോർജ്കുട്ടി എത്തുന്നത്.

ചിത്രത്തിലെ നായികയായ മീന ഷൂട്ടിങ്ങിന് ജോയിൻ ചെയ്യാനായി പോകുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.പി പി ഈ കിറ്റ് ധരിച്ച് സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് പോകുന്ന ചിത്രങ്ങൾ ആണിത്.

മഹാമാരി ലോകമെങ്ങും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് എങ്ങനെ തുടങ്ങുമെന്ന് ആശങ്കയിലായിരുന്നു അണിയറപ്രവർത്തകർ.മോഹൻലാൽ അടക്കം ഷൂട്ടിംഗ് സൈറ്റിലുണ്ടാവേണ്ട എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയരാകുമെന്നും വ്യക്തമാക്കി.ഷൂട്ടിംഗ് ആരംഭിച്ച സാഹചര്യത്തിൽ പുറത്തുള്ളവരുമായി യാതൊരുവിധ ബന്ധവും ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.മോഹൻലാലും മീനയും മറ്റു താരങ്ങളും ക്യാമ്പിൽ ജോയിൻ ചെയ്തതോടെ ദൃശ്യം രണ്ടാംപതിപ്പ് ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുന്നു.