അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഷൂട്ടിലേക്ക്‌ മടങ്ങിയെത്തി നടി ജൂഹി റുസ്തഗി ; ചിത്രങ്ങൾ വൈറൽ🥰 | Juhi new photoshoot

മലയാളടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച സീരിയലുകളിൽ ഒന്നായ ഉപ്പുംമുളകിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി റുസ്തഗി.വളരെ പെട്ടന്ന് ആയിരം എപ്പിസോഡുകൾ പിന്നിട്ട ഉപ്പുംമുളകും അതിന്റെ ജൈത്രയാത്ര തുടരുകയാണ്.സംഭാഷണത്തിലുള്ള വ്യത്യസ്തയാണ് ഈ സീരിയലിന്റെ പ്രത്യേകത.

ഭാവി മുന്നിൽകണ്ട് സീരിയലിൽനിന്ന് പിൻവാങ്ങിയ താരത്തിന് പകരമായി മറ്റൊരു കഥാപാത്രമെത്തിയെങ്കിലും ജൂഹിയിടെ സ്വകാര്യത ലഭിച്ചില്ല. ഉപ്പുംമുളകും സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിന്‌ ഇപ്പോഴും ആരാധകർ ഏറെയാണ്.

മിനിസ്ക്രീനിൽനിന്ന് പിൻവാങ്ങിയ ജൂഹിയെ കഴിഞ്ഞ 5 മാസമായി സോഷ്യൽമീഡിയയിലും കണ്ടില്ല.ഇത് പല സംശയങ്ങൾക്കും ഇടയാക്കി എന്നുവേണം പറയാൻ.ഭാവിവരനോടപ്പോം നിൽക്കുന്ന ചിത്രങ്ങൾ ജൂഹി മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

അഞ്ച്മാസത്തെ നീണ്ട ഇടവേളക്ക്ശേഷം ജൂഹി സോഷ്യൽമീഡിയയിൽ ആക്ടിവായിരിക്കുകായാണ്.പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ചു.”ഷൂട്ട് മോഡ് ഓൺ, ബാക്ക് റ്റു വർക്” എന്ന തലക്കെട്ടോടെയാണ് പുതിയ ചിത്രങ്ങൾ ആരാധകർക്കായി നൽകിയത്. ഫോട്ടോഗ്രാഫർ വിഷ്ണുവാണ് താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. റോവിൻതോമസ് എന്ന ചെറുപ്പക്കാരനാണ് താരത്തിന്റെ ഭാവിവരൻ.