മലയാള സിനിമാലോകത്ത് മികച്ച അഭിനയപാടവം കൊണ്ട് ശ്രദ്ധേയമായ താരമാണ് അനുമോൾ.മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റുള്ള നായികമാരേക്കാൾ വ്യത്യസ്തയായിരുന്നു.മലയാളത്തിൽ അഭിനയിച്ച ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അനുമോൾ.തമിഴ് സിനിമ ലോകത്തുനിന്ന് വളരെ ദയനീയമായ അനുഭവങ്ങൾ നേരിട്ടെന്നും താരം വ്യക്തമാക്കി.ഒരു മലയാളസിനിമയുടെ തമിഴ് റീമേക്ക് പതിപ്പിൽ അഭിനയിച്ച താരത്തിന് ഒരു സെക്സ് വർക്കറുടെ കഥാപാത്രമാണ് ലഭിച്ചത്.പിന്നീട് കിട്ടിയ റോളുകളെല്ലാം അതുമായി സാമ്യം ഉള്ളവയായിരുന്നെന്നും തുടരെ തുടരെ അത്തരം വേഷങ്ങൾ നിഷേധിച്ചപ്പോൾ അവസരങ്ങൾ ലഭിക്കാതായിയെന്നും താരം വെളിപ്പെടുത്തി.
ഒരു പൂന്തോട്ടത്തിൽ ഇരുന്നുകൊണ്ടുള്ള അനുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രശലഭത്തെ പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. സിനിമാലോകത്തെ താരങ്ങളും അനുവിന്റെ ചിത്രങ്ങൾക്ക് കയ്യടിക്കുകയാണ്.രാജീവ് എന്നയാളാണ് ഈ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.