ഗോൾഡ്ഫിഷ് ആയി നടി നന്ദന വർമ്മ♥️..പുത്തൻ പുതിയ ഫോട്ടോഷൂട്ട് കാണാം😍🥰❣️

മലയാളത്തിലെ യൂത്ത്സ്റ്റാർ ടോവിനോ നായകനായി അഭിനയിച്ച ഗപ്പിയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച താരമാണ് നന്ദന വർമ.നടിയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

ബാലതാരമായി സിനിമലോകത്തേക്ക് കടന്നുവന്ന താരം മലയാളികളുടെ സ്വീകരണമുറിയിലെ അതിഥിയായി മാറി.താരത്തിന്റെ പല ചിത്രങ്ങൾക്കും നല്ലതും മോശവും ആയ കമന്റുകൾ വരാറുണ്ട് ഇവർക്കെല്ലാം ചുട്ടമറുപടിയും താരം നൽകാറുണ്ട്.നടിയുടെ ചിത്രത്തിന് വളരെ മോശമായ കമന്റ് ചെയ്ത ആളോട് “ചേട്ടന്റെ അമ്മയോട് പോയി പറയൂ” എന്നാണ് താരം മറുപടി നൽകിയത്.ഏറെ വിമർശനങ്ങൾ താരത്തിന്റെ നേർക്ക് വന്നെങ്കിലും തനിക്ക് അതിൽ തെറ്റൊന്നും തോന്നിയില്ലെന്നാണ് താരം പ്രതികരിച്ചത്.

സിനിമ രംഗത്തുള്ളവർ താരത്തെ പരസ്യമായി പിന്തുണച്ചു.ഒരു വാർത്തചാനലിന് നൽകിയ അഭിമുഖത്തിൽ താരം ഇതെല്ലാം തുറന്നുപറഞ്ഞു.ഇതുപോലുള്ള മോശം കമന്റുകൾക്ക് ഈ രീതിയിൽ തന്നെ പ്രതികരിക്കുമെന്നും അതിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവക്കുമെന്നും താരം പറഞ്ഞു.

സോഷ്യൽമീഡിയയിൽ ആക്റ്റീവ് ആയ താരത്തിന് ഒരുപാട് ആരാധകരെ സമ്മാനിച്ച സിനിമ കൂടിയായിരുന്നു ഗപ്പി.താരത്തിന്റെ നിലപാടുകൾക്ക് കയ്യടിക്കുകയാണ് സിനിമാ ലോകം.