പൂക്കൾ നിറഞ്ഞ ഡ്രസ്സിൽ ഒരു ഫോട്ടോഷൂട്ട്..! മൃദുല വിജയ്‌യുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍😍😍

സോഷ്യൽ മീഡിയയിൽ എന്ന പോലെ തന്നെ മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നായികയാണ് മൃദുല വിജയ്. എന്നാൽ സോഷ്യൽ മീഡിയയെയും മിനി സ്ക്രീൻ പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌. പൊതുവേ നാടൻ ലുക്കിൽ വരുന്ന താരം വളരെ ബോൾഡ് വസ്ത്രധാരണത്തിൽ വന്നപ്പോൾ ഞെട്ടിയത് ഒന്നടങ്കം കുടുംബ പ്രേക്ഷകർ ആയിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ വൈറല് ആയ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചക്ക് തുടക്കം കുറിച്ചിരുന്നു.


എല്ലാവർക്കും നിരാശാജനകമായ ഒരു വർഷമാണ് 2020 എല്ലാവരുടെയും ജീവിതത്തിലെ പ്രതീക്ഷ നഷ്ടപെട്ട വർഷം അതിനാൽ നല്ല ഒരു നാളയെ കുറിച്ചുള്ള ദ് ഫ്ലവർ ഓഫ് ഹോപ്പിലൂടെയാണ് താരം താരത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചത്. ചാക്ക് കൊണ്ടുള്ള ഒരു വസ്ത്രമാണ് മൃദുല ധരിച്ചിരിക്കുന്നത്. ഡ്രൈ ഫ്ലവർ കൊണ്ട് മനോഹരമായി അലങ്കരിച്ച ചാക്കാണ് താരം ധരിച്ചത് കൂടാതെ ഫ്രീ ഹെയറിൽ പൂക്കളും ചൂടിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ കണ്ണിനു നൽകിയ മേക്കപ്പിനെ കുറിച്ചാണ് കൂടുതൽ ആളുകളുടെയും സംസാരം.


സീ കേരളം എന്ന ചാനലിലെ പൂക്കാലം വരവായി എന്ന സീരിയലിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പുല്ലുകളും ചെടികളും ഉപയോഗിച്ച് തിരുവന്തപുരത്തെ മിത്രാനികേതനിൽ ആയിരുന്നു ഫോട്ടോ ഷൂട്ടിന്റെ സെറ്റ് അണിയറ പ്രവർത്തകർ ഇട്ടതു. കഷ്ടപെട്ടതിന്റെയെല്ലാം ഫലം കണ്ട സന്തോഷത്തിലാണ് അണിയറ പ്രവർത്തകരെല്ലാം. ഫ്ളവർസ് ചാനലിലെ സ്റ്റാർ മാജിക്‌ എന്ന പരിപാടിയിൽ തിളങ്ങി കൊണ്ടിരിക്കുന്ന താരം ലോക്ക് ഡൗണിനു ശേഷം സീരിയൽ രംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം