ഫിലിം റോൾ ചുറ്റിപ്പിണഞ്ഞ് പുതിയ ഫോട്ടോഷൂട്ട്..!! ചിത്രങ്ങൾ കാണാം

സ്വാസിക എന്ന പേര് പറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും മനസിലാവണമെന്നില്ല എന്നാൽ പ്രിയ താരം നാദിർഷയുടെ സംവിധാനത്തിൽ വന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലെ തേപ്പു കാരിയെ ആരും ഓർക്കാതിരിക്കാൻ വഴിയില്ല. ചുരുക്കം ചില സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയ നടിയാണ് താരം.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത സീത എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇപ്പോൾ തിളങ്ങി കൊണ്ടിരിക്കുന്നത്. സിനിമയിലും സീരിയലിലും മാത്രമല്ല സോഷ്യൽ മീഡിയയിലും താരം തിളങ്ങി നിൽക്കാറുണ്ട്. ലോക്കഡോൺ കാലത്തെ താരത്തിന്റെ നിരവധി ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

താരത്തിന്റെ ഇപ്പോഴത്തെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്.ആദർശ് താമരാക്ഷന്റെ കയ്യൊപ്പു പതിഞ്ഞ ഫോട്ടോ ഗ്രാഫിയിൽ ഫിലിം റോളിൽ ചുറ്റിപ്പിണഞ്ഞ് ബോൾഡ് ലൂക്കിലുള്ള താരത്തെയാണ് നമുക്ക് കാണാൻ സാധിക്കുക.

പൊറിഞ്ചു മറിയം ജോസ്, മോഹൻലാൽ ചിത്രമായ ഇട്ടിമാണി എന്നീ ചിത്രങ്ങളാണ് താരത്തിന്റെ ഈ അടുത്തിറങ്ങിയ ചിത്രങ്ങൾ. എന്നും നാടൻ ലുക്കിൽ കാണാറുള്ള താരത്തിന്റെ ബോൾഡ് ഫോട്ടോ ഷൂട്ടിന് നിരവധി പ്രശംസകളാണ് വന്നെത്തിയത്.