കിടിലൻ ഗ്ലാമർ ലുക്കിൽ അനു ഇമ്മാനുവേൽ.. താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം..😍😍😍

സ്വന്തം അച്ഛന്റെ നിർമാണത്തിൽ ജയറാം നായകനായി വന്ന സിനിമയായ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അന്നത്തെ ഒന്പതാം ക്ലാസുകാരി അനു ഇമ്മാനുവൽ സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.ആദ്യ ചിത്രത്തിൽ തന്നെ ജയറാമിന്റെയും സംവൃതയുടെയും മകളായി അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു. അനുവിന്റെ അച്ഛൻ തങ്കച്ചനാണ് സ്വപ്ന സഞ്ചാരി എന്ന കമൽ ചിത്രം നിർമിച്ചത്


എന്നാൽ ആ സിനിമക്ക് ശേഷം താരം അവസരങ്ങൾ തേടാതെ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുകയാണ് ചെയ്തത്. അതിനു ശേഷം 2016 ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ വൻ തിരിച്ചു വരവാണ് നടത്തിയത്.മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ അന്യ ഭാഷകളിലേക് ചുവടു മാറ്റാനും താരം മറന്നില്ല


നാട്ടിൻ പുറത്തുകാരിയിൽ നിന്ന് ഗ്ലാമർ വേഷങ്ങളിലേക്ക് ചുവടു മാറിയ താരം മജ്നു എന്ന തെലുങ്ക് ചിത്രത്തിലും തുപ്പരിവാലൻ എന്ന ഹിറ്റ്‌ തമിഴ് ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു.സിനിയമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം നിറഞ്ഞു നിൽക്കുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾക് വൻ വരവേൽപാണ്‌ ലഭിക്കാറുള്ളത്.