ഇതെന്താ ജലകന്യകയോ.. കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് ദുർഗ കൃഷ്‌ണ..😍😍😍

ആദ്യ ചിത്രം കുറച്ചു പരാജയമായെങ്കിലും കുറച്ചു കാലം കൊണ്ട് തന്നെ മോളിവുഡിന്റെ നിറസാന്നിധ്യമായി മാറാൻ നടിയായ ദുർഗ കൃഷ്ണക്ക് കഴിഞ്ഞിട്ടുണ്ട്.വിമാനം എന്ന പ്രിത്വിരാജ് ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക് കടന്നു വരുന്നത്. ആദ്യ സിനിമ തന്നെ പ്രിത്വിരാജിന്റെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിക്കുകയുണ്ടായി.

ഇപ്പോഴിതാ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഒപ്പം റാം എന്ന ജിത്തു ജോസഫ് ചിത്രത്തിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാം ആണ് താരത്തിന്റെ മെയിൻ സോഷ്യൽ മീഡിയ പ്ലാറ്റഫോം


ആദ്യമൊക്കെ നാടൻ ലുക്കിൽ ഫോട്ടോ ഇട്ടിരുന്ന താരം വളരെ ബോൾഡ് ആയ ഫോട്ടോഷൂട്ടിൽ എത്തി നിൽക്കുന്നു. ചിത്രങ്ങളും വിഡിയോകളും മാത്രമല്ല ആരാധകരുമായി സംവദിക്കുകയും താരം ചെയ്യാറുണ്ട്. ഇടുന്ന ചിത്രങ്ങളെല്ലാം വൈറല് ആയ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടും വൈറല് ആയികൊണ്ടിരിക്കുകയാണ്.

വിഷ്ണു ജയചന്ദ്രന്റെ കയ്യൊപ്പു പതിഞ്ഞ ഫോട്ടോഷൂട്ടിൽ ജല കന്യക ആയിട്ടാണ് താരം വന്നത്. നിമിഷ നേരം കൊണ്ട് തന്നെ വൈറല് ആയ ചിത്രത്തിന് ഒരുപാട് കമ്മെന്റുകളാണ് വന്നിട്ടുള്ളതു. ഇതു മത്സ്യ കന്യക തന്നെയാണോ എന്ന തരത്തിലുള്ള കമ്മെന്റുകളാണ് കൂടുതലും താരത്തിന് ലഭിച്ചത്.