മുന്തിരി കള്ളിന് കയപ്പാണ് പോലും…!!

ആടുതോമയെയും കടുവ ചാക്കോയേയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല അത്രയേറെ മലയാളി മനസ്സിൽ കഥാപാത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രിയ സംവിധായകൻ ഭദ്രൻ ഒരുക്കിയമലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്‌ ചിത്രമായ സ്ഫടികം സിനിമയിലെ കഥാപാത്രങ്ങളാണിവ.ഗംഭീര തിരക്കഥയോടൊപ്പം മോഹൻലാലിന്റെ അഭിനയ പ്രകടനവും ഒത്തു ചേർന്നപ്പോൾ കഥാപാത്രങ്ങളെ മാത്രമല്ല അതിലെ റെയ്ബാൻ ഗ്ലാസും മുട്ടനാടിന്റെ ചങ്കിലെ ചോരയും മുണ്ട് പറിച്ചടിയുമെല്ലാം മലയാളികൾക്ക് സുപരിചിതമായി

തുളസിയെന്ന കഥാപാത്രത്തിൽ നടി ഉർവശിയും തിളങ്ങിയതോടെ സിനിമയിലെ ഗാനരംഗങ്ങൾക്കും പ്രേക്ഷക പ്രീതി വർധിച്ചു. പരുമല ചെരുവിലെ എന്ന് തുടങ്ങുന്ന ഗാനത്തിൽ ഉർവശി നിറഞ്ഞാടുകയാണ് ചെയ്തിട്ടുണ്ടായിരുന്നത്. അതു പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തു.


എത്ര കാലം കഴിഞ്ഞാലും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾക്ക് പ്രേക്ഷക പ്രീതി നിറഞ്ഞു നിൽക്കുമെന്ന് വീണ്ടും തെളിയിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ന്യൂ ജനറേഷൻ നടിമാരുടെ ഫോട്ടോ ഷൂട്ടുകൾ. അഞ്ജന പള്ളത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ പഴയ തുളസിയെന്ന ഉർവശിയെ അനുസ്മരിക്കും വിധമായിരുന്നു. റബീഹ് മുഹമ്മദിന്റെ ക്യാമെറയിൽ ഐസിഫ്ളയിം എന്ന ടീമിന് വേണ്ടി പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ തരംഗമായിക്കൊണ്ടിരിക്കുകയാണ്.