കാവ്യയേച്ചിയുടെ സൗന്ദര്യമൊന്നും എനിക്കില്ല’!! അനു സിത്താര..

മലയാളി തനിമയോട് കൂടി നാടൻ വേഷങ്ങളാൽ സിനിമയിൽ അഭിനയിച്ചു മലയാളി മനസുകളിൽ ഇടം നേടിയ താരമാണ് നമ്മുടെ സ്വന്തം കാവ്യാ മാധവൻ.നാടൻ വേഷങ്ങൾ മാത്രം ചെയ്തു കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് സാധിച്ചു

എന്നാൽ ദിലീപുമായുള്ള കല്യാണ ശേഷം പ്രിയ താരം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എന്നാൽ ആ വർഷം തന്നെ അതായതു 2016ൽ തന്നെയായിരുന്നു അനു സിത്താര എന്ന നായികയുടെ കടന്നു വരവും. 2013ൽ തന്നെ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചു കൊണ്ട് ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും 2016ലു ആണ് നായികയായി അവസരം താരത്തിനെ തേടിയെത്തിയത്.

രാമന്റെ ഏദൻ തോട്ടം എന്ന കുഞ്ചാക്കോ ചിത്രത്തിലൂള്ള താരത്തിന്റെ അഭിനയത്തിൽ പഴയ കാവ്യാമാധവനെ പ്രേക്ഷകർക്കു തിരിച്ചു കിട്ടിയ മട്ടിലായിരുന്നു.കാവ്യാ അഭിനയിച്ച കഥാപാത്രങ്ങൾ പോലെ തന്നെയായിരുന്നു താരത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും.

എന്നാൽ കാവ്യാമാധവന്റെ അത്ര സൗന്ദര്യം തനിക്കില്ല എന്നായിരുന്നു താരത്തിന്റെ അഭിപ്രായം. കാവ്യാമാധവനെ പോലെ ഉണ്ടെന്നു പറയുന്നത് പോലെ തന്നെ ലക്ഷ്മി ഗോപാല സ്വാമിയേ പോലെ ഉണ്ടെന്നും ആൾകാർ പറയാറുണ്ടെന്നും താരം കൂട്ടി ചേർത്തു.കേരള കൗമുദിക്ക് കൊടുത്ത അഭിമുഖത്തിലാണ് ഈ കാര്യങ്ങളെല്ലാം താരം വെളിപ്പെടുത്തിയത്

ജാതികൾക്കും മതത്തിനും അധീതമായിട്ടാണ് തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനെ വളർത്തുക എന്നാണ് താരം പറഞ്ഞത്. പതിനെട്ടു കഴിഞ്ഞിട്ട് കുഞ്ഞു സ്വയം തീരുമാനിക്കട്ടെയെന്നും താരം കൂട്ടിച്ചേർത്തു.

ലക്ഷ്മി ഗോപാല സ്വാമിയുടെ മുഖസാദൃശ്യം ഉണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് താരത്തിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്ത്. അതു കൊണ്ട് തന്നെ അതൊരു അനുഗ്രഹമായിട്ടാണ് താരം കരുതുന്നതെന്നും താരം പറയുകയുണ്ടായി