മലയാളി മങ്കയെ പോലെയുണ്ട്..’ – ഗായത്രി സുരേഷിന്റെ ഫോട്ടോസിന് ആരാധകരുടെ കമന്റ്

ജമ്നാപ്യാരി എന്ന സിനിമയിലൂടെ തൃശൂർ സ്ലാങ് സംസാരിച്ച് അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച ഗായത്രിക്ക് ഒരുപാട് ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പോസ്റ്റ് ചെയ്ത ഫോട്ടോസ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

തനി നാടൻ വേഷത്തിൽ ഒരു മലയാളി മങ്കയെ പോലെ ഫോട്ടോസ് എടുത്ത് പോസ്റ്റ് ചെയ്ത താരത്തിന് മികച്ച കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. ഓണം ആവാറായതുകൊണ്ടാണോ സെറ്റ് സാരി എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. സെറ്റ് സാരിയും കഴുത്തിൽ സ്വർണമാലയും അണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ഫോട്ടോയിൽ താരത്തെ കാണാൻ സാധിക്കുന്നത്.

അടുത്തിടെ ഗായത്രി ചെയ്ത ഒരു ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നതുകൊണ്ട് തന്നെ എല്ലാത്തരം വേഷങ്ങളും താരത്തിന് ചേരും. സിനിമയിലും ഏത് റോളും ചെയ്യാനുള്ള കഴിവും എടുത്തു പറയേണ്ടതാണ്. കരിയറിന്റെ ആദ്യ സമയത്ത് തന്നെ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം.

ഒരു മെക്സിക്കൻ അപരത, സഖാവ്, വർണ്യത്തിൽ ആശങ്ക, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുഗിൽ മൂന്ന് സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. 2015ൽ മിസ് ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു ഗായത്രി.