പുതിയ മേക്കോവറിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

മലയാളത്തിലെ സിനിമാലോകത്തിലെ എക്കാലത്തെയും ബ്ലോക്കബ്സ്റ്റർ സിനിമകളിൽ ഒന്നായ പ്രേമം എന്ന സിനിമയിലെ സെലിൻ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. അതിനുശേഷം തമിഴിലും, തെലുഗിലും, കന്നഡയിയിൽ നിന്നുമെല്ലാം താരത്തിനു നിരവധി അവസരങ്ങൾ വന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക്യ ഭാഷകളിലും താരം അഭിനയിച്ചു കഴിഞ്ഞു.

താരം ഒരു അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് ട്രോളുകളും ഉണ്ടായിരുന്നു. ‘അഭിമുഖത്തിൽ ഒരു വയസ്സ് പ്രായത്തിൽ താരത്തിനെ താരത്തിന്റെ അപ്പൻ ഗ്രൗണ്ടിൽ എന്നും ഓടിക്കുമായിരുന്നുവെന്നും ഒന്നര വയസുള്ളപ്പോൾ നീന്തുവാൻ വെള്ളത്തിൽ ഇടുകയും അങ്ങനെ നീന്തൽ പഠിപ്പിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്.

ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിടപറഞ്ഞു കൊണ്ട് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വൈഷ്ണവ് ബി.എസി ന്റെയാണ് ഈ ഫോട്ടോസ്. വൈഷ്ണവ് ഇടുത്ത അമല പോളിന്റെ ഫോട്ടോസും ഈ അടുത്ത് വൈറലായിരുന്നു.

ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും
പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വയലറ്റ് കളർ ടോപ്പിനോടൊപ്പം ഒരു ജാക്കറ്റ് ഇട്ടുകൊണ്ട് നിൽക്കുന്ന ഫോട്ടോസാണ് മഡോണ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയിൽ താരത്തിന്റ ചിരി മനോഹരമാണെന്ന് ആരാധകർ ഒരുപാടുപേർ കമന്റ് ചെയ്‌തിട്ടുണ്ട്‌. വള്ളിച്ചെടികൾ പടർന്ന് പന്തലിച്ചു നിൽക്കുന്ന പാലത്തിന്റെ കൈവരിയിൽ ചാരിനിന്നാണ് താരം പോസ് ചെയ്തിരിക്കുന്നത്.