ബോയ്‌ക്കട്ട് ഹെയർ സ്റ്റൈലിൽ നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ

ആനന്ദം എന്ന സിനിമയിൽ മിണ്ടാപൂച്ചയെ മറക്കാൻ മലയാളികൾക്ക് അത്ര പെട്ടന്ന് പറ്റില്ല. സിനിമയുടെ ആദ്യാവസാനം വേറെ മിക്ക സീനിലും അഭിനയിച്ച ആ താരം ഡയലോഗുകൾ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഡയലോഗുകൾ പോലും പറയാതെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. ആദ്യ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തി.

ആനന്ദത്തിലെ നായികമാർക്ക് കിട്ടാത്ത അവസരങ്ങളാണ് അനാർക്കലിക്ക് ലഭിച്ചത്. വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു ഇതിൽ ഉയരെയിൽ പാർവതിക്കൊപ്പം മികച്ച കഥാപാത്രമാണ് താരം അഭിനയിച്ചത്. ആ സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സഹതാരത്തിനുള്ള രാമു കാര്യാട് അവാർഡും കരസ്ഥമാക്കി അനാർക്കലി.

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായ ഒരു ഫോട്ടോഷൂട്ട് താരം ചെയ്തിരുന്നു. ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും പിന്നീട് അത് പിൻവലിക്കുകയൂം ചെയ്തു അനാർക്കലി. കാളിയുടെ രൂപത്തിലുള്ള ലുക്കിലാണ് താരം ഫോട്ടോഷൂട്ട് ചെയ്തത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പരസ്യമായി മാപ്പ് പറയുകയും ഇനി ഇത്തരത്തിൽ ഒരു തെറ്റ് തന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലയെന്നും പോസ്റ്റ് ചെയ്തു.

അതിന് ശേഷം നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു അനാർക്കലി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് അനാർക്കലി. ഇതിന്റെ പ്രതേകത എന്താണെന്ന് വച്ചാൽ താരം പഴയ പോലെ മുടി ബോയ്ക്കട്ട് രീതിയിൽ വെട്ടിയാണ് ചെയ്തിരിക്കുന്നത്.