എന്റെ പ്രിയപ്പെട്ട ഫോട്ടോഷൂട്ടുളകിലെ പ്രിയപ്പെട്ട ഫോട്ടോസ്

756

‘കൊച്ചുണ്ടാപ്രി’ എന്ന സ്നേഹത്തോടെയുള്ള വിളി കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിവരുന്ന ഒരു മുഖമുണ്ട്, ബാലതാരമായി അഭിനയിച്ച സനുഷയുടേത്. കാഴ്ച എന്ന മമ്മൂട്ടിയുടെ നായക സിനിമയിൽ താരം ഒരു ബാലതാരത്തെ വിളിക്കുന്നത് ‘കൊച്ചുണ്ടാപ്രി’എന്നാണ്. ആ സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും അന്ന് ലഭിച്ചിരുന്നു.

അതിനുശേഷം പല സിനിമയിലും ബാലതാരമായി അഭിനയിച്ച താരം ഇപ്പോൾ മലയാളം, തമിഴ് സിനിമകളിൽ നായികയായും അഭിനയം കാഴ്ചവെച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരത്തിന് പ്രിയപ്പെട്ട ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്.

താരം ഇപ്പോൾ മലയാളത്തിൽ അഭിനയിച്ചിട്ടു നാല് വർഷത്തോളം ആയി എന്നാലും താരത്തിനു ഒരുപാട് ആരാധകരാണ് കേരളത്തിൽ ഉള്ളത്. താരത്തിന്റെ അടുത്ത മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ പ്രിയപ്പെട്ട ആരാധകർ. ദിലീപിന്റെ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ് താരം നായികയായി മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്.