പുതിയ അതിഥിയെ കാത്ത് കരീന കപൂർ 😍😍😍

ബോളിവുഡ് താരസുന്ദരി കരീന കപൂർ ഇപ്പോൾ ഇതാ വീണ്ടും അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോളത്തെ ചർച്ചാവിഷയം. രണ്ടാമതും അമ്മയാകുന്നു എന്ന ന്യൂസ്‌ താരദമ്പതികളാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകർക്കായ് പങ്കുവെച്ചിരിക്കുന്നത്.

“ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അഥിതിയെ പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി-” എന്നാണ് തരാം തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്

2012ലാണ് കരീനയും സെയ്ഫ അലി ഖാനും തമ്മിൽ വിവാഹിതരാകുന്നത്. 2016 ത്തിലെ ഡിസംബർ 20നായിരുന്നു അവരുടെ ആദ്യപുത്രൻ തൈമൂറിന്റെ ജനനം. കരീന തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് ഇടുത്തെങ്കിലും പിന്നീട് താരം വീണ്ടും സജീവമായി അഭിനയത്തിലേക്ക് വന്നു. ബോളിവുഡിലെ താരപുത്രിമാരിൽ ആരാധകരുടെ കാര്യത്തിൽ ഏറേ മുന്നിൽ തന്നെയാണ് കരീനകപൂറിന്റെ മകൻ.