വണ്ണം കുറച്ചു :, സാരിയിൽ സുന്ദരിയായി നടി അമേയ മാത്യു

മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് അമേയ മാത്യു. താരം അതികം സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടിലെങ്കിലും ഒരുപാട് യുവാക്കൾ ആരാധകരുള്ള നടിയാണ് അമേയ. സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായ വെബ് സീരീസുകൾ ഒന്നായ കരിക്കിന്റെ വിഡിയോയിലൂടെയാണ് അമേയയെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.

കരിക്കിന്റെ ‘ഭാസ്കരൻ പിള്ള ടെക്നോളോജിസ്’ എന്ന വീഡിയോയിലാണ് അമേയ വന്നത്. ഗംഭീരഭിപ്രായമാണ് അതിലൂടെ താരത്തിന് ലഭിച്ചത്. ഒരു കോടി 36 ലക്ഷം വ്യൂസാണ് ആ വീഡിയോയ്ക്ക് യൂട്യൂബിൽ ലഭിച്ചത്. കഴിഞ്ഞ വർഷം അപ്‌ലോഡ് ചെയ്ത വീഡിയോയാണ് അത്. അതിന് മുമ്പ് തന്നെ കുറച്ച് സിനിമകളിൽ അഭിനയിച്ച അമേയ വരവ് അറിയിച്ചിരുന്നു.

ലോക്ക് ഡൗൺ സമയത്ത് അമേയ മറ്റുള്ളവരെ പോലെ വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു. തന്റെ ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ താരം ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തടിയൊക്കെ കുറച്ച് സാരി ധരിച്ച് അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന താരം തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

‘മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും… തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക..’ എന്ന ക്യാപ്ഷനോടെയാണ് അമേയ ഫോട്ടോസ് പങ്കുവച്ചത്. ഫോട്ടം പിടിച്ചത് ബിനോദ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാൽ അത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പേരാണ്.
ആളുകൾ ട്രോൾ ചെയ്യാനാണ് ഇപ്പോൾ ആ പേര് ഉപയോഗിക്കുന്നത്. ‘അമ്പോ സാരിയിൽ കിടു ലുക്ക്..’ എന്നാണ് ഒരു ആരാധകൻ ഫോട്ടോസിന് നൽകിയ കമന്റ്. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നല്ല അവസരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.