ഉപ്പും മുളകിലെ പൂജയുടെ പുതിയ ഫോട്ടോഷൂട്ട്‌

മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നാണ് ഫ്ലാവർസ് ചാനലിലെ ഉപ്പും മുളകുമെന്ന സീരിയൽ. ഉപ്പും മുളകും മലയാളികൾ കണ്ടുവന്ന ഹാസ്യസീരിയലുകളിൽ നിന്ന് വ്യത്യസ്തമായി അവതരിപ്പിച്ചതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് ഈ പ്രോഗ്രാം നേടിയിരിക്കുന്നത്. എല്ലാം ദിവസവും ഈ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡ് കാണാൻ ആരാധകർ നോക്കിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പുതിയ എപ്പിസോഡുകൾ എത്തുമ്പോൾ ഇപ്പോളും ട്രെൻഡിങ്ങിൽ വരാറുള്ളതും ഉപ്പും മുളകും തന്നെയാണ്. ഇലക്ട്രോണിക്സ് വർക്ക്‌ ചെയ്യുന്ന ബാലുവും, ഭാര്യ നീലുവിന്റെയും അവരുടെ അഞ്ച് മക്കളുടെയും ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഹാസ്യ പരമ്പരയായ ഉപ്പും മുളകിലും ഉള്ളത്. ഇപ്പോൾ ഇതാ ലച്ചുവെന്ന കഥാപാത്രം അഭിനയിച്ച ജൂഹി റുസ്തഗി സീരിയലിൽനിന്ന് പിൻമാറിയിരിക്കുകയാണ്.
i
ജൂഹിക്കു പകരം ആരെങ്കിലും സീരിയലിൽ വരുമോ എന്ന് പ്രേക്ഷകർ എപ്പോളും നോക്കികൊണ്ടിരിക്കുമ്പോളാണ് ജൂഹിയുടെ രൂപസാദൃശ്യമുള്ള അശ്വതി, പൂജ എന്ന കഥാപാത്രമവതരിപ്പിച്ചുകൊണ്ട് വന്നത്. പ്രോമോ കണ്ടപ്പോൾ ലച്ചുവിന് പകരം വന്നതാണെന്നും പ്രേക്ഷകർക്ക് സംശയം ഉണ്ടായെങ്കിലും മുടിയന്റെ കടുത്ത ആരാധികയായിട്ടാണ് അശ്വതിയുടെ വരവ്.

അശ്വതിയുടെ വരവോടെ സീരിയലിന് റേറ്റിംഗ് കൂടുകയാണ് ചെയ്തത്. അശ്വതിയെ ആരാധകർ സോഷ്യൽ മീഡിയയിൽ അനേഷിക്കാനും തുടങ്ങി. എന്നാൽ കുറച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അശ്വതി. സൂര്യ മ്യൂസിക്ക് എന്ന പ്രോഗ്രാമിൽ അവതാരകയായി അശ്വതി എത്തിയിട്ടുണ്ട്. അശ്വതിയുടെ പുതിയ ഫോട്ടോസും വിഡിയോകളുളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ നെഞ്ചിൽ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അമീൻ സബിലാണ് ഈ മനോഹര ഫോട്ടോസ് എടുത്തിരിക്കുന്നത്.