“വിഷ്ണുവേട്ടന്റെ ക്യാമറ കണ്ണിലൂടെ ” പ്രിയനടി അനുസിത്താരായുടെ പുതിയ ഫോട്ടോസ്

ബാലതാരമായി അഭിനയ രംഗത്തേക്ക് പ്രേവേശിച്ചു മുൻനിര നായികമാരിൽ ഒരാളായി മാറി മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് അനുസിത്താര. ഹാപ്പി വെഡിങ്ങിലെ തട്ടമിട്ട തേപ്പുകാരിയായും, രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിൽ മാലിനിയായും ക്യാപ്റ്റനിലെ അനിതയായും മാമാങ്കത്തിലെ മാണിക്യയായും തിളങ്ങിയ താരമാണ് നടി അനുസിത്താര.

നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോളാണ് ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദുമായി പ്രണയത്തിലാകുന്നത് പിന്നീട്‌ വിവാഹിതരാകുകയും ജീവിതത്തിലും സിനിമയിലും താരം വിജയം കൈവരിച്ചു. താരം അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വിജയം നേടിയവയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ അക്കൗണ്ടിലൂടെയും, യൂട്യൂബ് ചാനലിലൂടെയും ആരാധകർക്കായി വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്. ഫോട്ടോഗ്രാഫർ ആയ താരന്റെ ഭർത്താവ് ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങൾ അതിമനോഹരമാണ്. ഇപ്പോൾ ഇതാ വിഷ്ണു ഇടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറി ഇരിക്കുന്നത്.
മമ്മൂട്ടി ആരാധികയായ അനുവിന്റെ അവസാനം റിലീസായ ചിത്രം മാമാങ്കമാണ്.