ദുബായിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നു..’ – മനസ്സ് തുറന്ന് നടി ദിവ്യ പിള്ള

ഫഹദ് ഫാസിലിന്റെ “അയാൾ ഞാനല്ല” എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് വന്ന താരമാണ് നടി ദിവ്യ പിള്ള. ഈ ചിത്രം നടൻ വിനീത് കുമാർ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു. അതിനുശേഷം മലയാളത്തിലെ പല മുൻനിര നടന്മാരുടെ നായികയായി താരം അഭിനയിക്കുകയും ചെയ്തു. പൃഥ്വിരാജ്, ജയറാം, ടോവിനോ, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയിലേക്ക് വരുന്നതിനു മുന്നേ ദുബായിൽ ഏവിയേഷനിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ ജോലിചെയുകയായിരുന്നു താരം. തന്റെ ജോലി ഉപേക്ഷിച്ച ശേഷമാണ് സിനിമാലോകത്തേക്ക് താരം വന്നത്. അതിനുശേഷം സിനിമയിൽ കൂടുതലായി ശ്രദ്ധ ചിലത്തുകയും ചെയ്തു.

ഇപ്പോളിതാ ഒരു അഭിമുഖത്തിൽ താരം തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ പറ്റി പറയുകയുണ്ടായി. ജീവിതത്തെയും സിനിമയെയും സന്തുലിതമാക്കുക എന്നതായിരുന്നു താരം നേരിട്ട പ്രധാന വെല്ലുവിളി.

താരത്തിന് ദുബായിലെ എയർലൈൻ കമ്പനിയിൽ ഫുൾ-ടൈം ജോബ് ഉണ്ടായിരുന്നു എന്നാൽ ജോലിയും സിനിമയുംഒപ്പം കൊണ്ട് പോകാൻ പ്രയാസം ഉള്ളതിനാൽ ജോലിയിൽ നിന്ന് പിന്മാറി. ഷൂട്ടിംഗ് സൈറ്റിൽ വരുമ്പോൾ താരം ഒരു ലാപ്ടോപ് കൊണ്ട് വരുമായിരുന്നു ഒഴിവു സമയങ്ങളിൽ തന്റെ അസൈൻമെന്റുകൾ പൂർത്തിയാക്കും. കുറച്ചു സാമ്പത്തിക സ്ഥിരത ലഭിച്ചപ്പോൾ ജോലി ഉപേക്ഷിക്കുകയാണ് ചെയ്തത്. സുഹൃത്തുക്കളും കുടുംബങ്ങളും തനിക്കു പരിപൂർണ സമ്മതം തരുകയും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ തനിക്കു രണ്ടു വർഷം വേണ്ടി വന്നു എന്നും താരം പറഞ്ഞു.