“ആടാൻ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും” തനി നാടൻ ലുക്കിൽ സരയു 😘😘😘

588

സിനിമ സീരിയൽ രംഗത്ത് സജീവമായ താരമാണ് സരയു മോഹൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് പ്രേവേശിച്ചത്. അതിനുശേഷം മലയാളത്തിൽ പലസിനിമകളിലും നായകിയായും സഹനടിയായും സരയു അഭിനയിച്ചു. കോമഡി ആർട്ടിസ്റ്റായ രമേശ് പിഷാരടി നായക കഥാപാത്രത്തിൽ വന്ന കപ്പൽ മുതലാളിയിൽ സരയുവായിരുന്നു നായിക.

സിനിമയിൽ കൂടുതൽ ശ്രെദ്ധ നേടാൻ സാധിച്ചത് 2007-ലെ വേളാങ്കണി മാതാവും, മനപൊരുത്തം എന്നീ രണ്ടു സീരിയലുകളിലൂടെയാണ്. ആ ഒരു കാലയളവിൽ താരം നാൽപതോളം സിനിമകളിൽ അഭിനയിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഈറൻ നിലാവ് എന്ന സീരിയലിലൂടെ താരം വീണ്ടും ശക്തമായി സീരിയൽ രംഗത്തേക്ക് വന്നത്.

സമൂഹമാധ്യമങ്ങളിൽ താരം പ്രേക്ഷകർക്കായി തന്റെ വിശേഷം പങ്കുവെക്കുകയും അഭിപ്രായങ്ങളും ഫോട്ടോസും ഷെയർ ചെയ്യാറുമുള്ളതാണ്.
സനൽ വി ദേവനാണു താരത്തിന്റെ ഭർത്താവ്. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് സരയു. ഈ അടുത്തായി സരയുവിന്റെ ഷകീല എന്നുപേരുള്ള ഷോർട്ട് ഫിലിം വയറൽ ആയിരുന്നു.


ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ ഫോട്ടോസാണ് പ്രേക്ഷകർക്ക് മുന്നിൽ പങ്ക് വെച്ചിരിക്കുന്നത്. ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഇതിനുപുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. തനിനാടൻ തനിമയുള്ള പെൺകുട്ടിയായിട്ടാണ് സരയു ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ആഷ് ക്രീയേഷന്സിന്റെയാണ് കോസ്റ്റ്യും “ആടാൻ മറന്ന ഞാനും താളം മറക്കാത്ത ചിലങ്കകളും” എന്നിങ്ങനെയുള്ള ക്യാപ്ഷനോടുകൂടെയാണ് താരം തന്റെ പുതിയ ചിത്രങ്ങൾ പങ്ക് വെച്ചതിരിക്കുന്നത്.