അപ്സരസോ അല്ലെങ്കിൽ കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ😍😍 നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട്..

ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായ് അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാള സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ഇനിയ. താരം നാലിൽ പഠിക്കുമ്പോളാണ് കൂട്ടിലേക്ക് എന്ന സീരിയലിൽ ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഓർമ്മ, ശ്രീ ഗുരുവായൂരപ്പൻ എന്നിങ്ങനെ അനേകം സീരിയലിൽ അഭിനയിക്കുകയും പിന്നീടു സിനിമാലോകത്തേക്ക് വരുകയും ചെയ്തു.

മോഡലിംഗ് രംഗത്ത് സജീവമാണ് താരം 2005-ൽ മിസ് ട്രിവാൻഡ്രം പട്ടം കിട്ടുകയും നിരവതി പരസ്യചിത്രങ്ങൾ അഭിനയിക്കുകയും ചെയ്തു. താരം തന്റെ കരിയറിന്റെ തുടക്കത്തിൽ ആർട്ട് ഫിലിമുകളിലാണ് അഭിനയിച്ചത് പിന്നീട് വാണിജ്യ സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ച് ഇപ്പോൾ മലയാള സിനിമ നായികമാരിൽ ഒരാളായി മാറിയിരിക്കുന്നു.

മലയാള സിനിമക്ക് പുറമേ താരം തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും അഭിനയിച്ചുകഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.

കണ്ടാൽ ഒരു അപ്സരസോ അല്ലെങ്കിൽ കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ എന്നു തോന്നുന്ന രീതിയിലുള്ള ഫോട്ടോസാണ് താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. ജിത്തു പ്രകാശാണ് ഈ ഫോട്ടോസ് റെപ്ലിക്ക മീഡിയക്കുവേണ്ടി ഇടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാലാണ് താരത്തെ മേക്കപ്പ് ചെയ്തു ഒരിക്കിയിരിക്കുന്നത്.

ദിവ വുമൺ ക്ലോത്തിങ് സ്റ്റോഴ്‌സിന്റെ ഡ്രെസ്സും, കുശാൽസ് ഫാഷൻ ജൂവലറിയുടെ ആഭരണങ്ങളുമാണ് ഇനിയ അണിഞ്ഞിരിക്കുന്നത്. വയനാട്ടിലെ ഫോർട്ട് റിസോർട്ടിൽ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് മാമാങ്കത്തിലെ ഉണ്ണിനീലി എന്ന കഥാപാത്രമാണ്. ഇപ്പോൾ താരം തമിഴിൽ കോഫി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.