മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലാൻ വിവാഹിതയായി😍😍😍

മലയാളബ്രഹ്മണ്ഡ സിനിമയായ മാമാങ്കത്തിൽ നായികയായി അഭിനയിച്ച പ്രാചി തെഹ്ലാൻ വിവാഹിതയായിരിക്കുന്നു. ബിസിനെസ്സുകാരനും ന്യൂഡൽഹി സ്വദേശിയുമായ രോഹിത് സരോഹയാണ് പ്രാചിയുടെ കഴുത്തിൽ മിന്നണിഞ്ഞത്. ഇവർ 2012 മുതൽ പ്രണയത്തിലായിരുന്നു. ഈ മാസം 7 നായിരുന്നു ഇവരുടെ വിവാഹം.

വിവാഹ വേഷത്തിലുള്ള ഫോട്ടോകളാണിപ്പോൾ താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള മനോഹരമായ നോർത്ത് ഇന്ത്യൻ ഡ്രെസ്സാണ് താരം തന്റെ വിവാഹത്തിന് ധരിച്ചിരുന്നത്. ഒപ്പം അതിനോട് ചേർച്ചയുള്ള ആഭരണങ്ങളുമായപ്പോൾ താരത്തിനെ കാണാൻ നല്ല ലുക്ക്‌ ആയി. ലോക്കഡോൺ മാനദണ്ഡങ്ങൾ പലിച്ചുകൊണ്ട് ഡൽഹിയിൽ വെച്ചാണ് വിവാഹം നടത്തിയത്.

ചുരുക്കം ആളുകൾ മാത്രമായിരുന്നു വിവാഹത്തിനു പങ്കിടുത്തെങ്കിലും വലിയ ഹാൾ തന്നെയായിരുന്നു ബുക്ക്‌ ചെയ്തത്. ക്ഷണിക്കപ്പെട്ടവർ ഒരുമിച്ചു വരാതിരിക്കാൻ മുപ്പത് മിനിറ്റ് വ്യത്യാസത്തിൽ വരാനാണ് എല്ലാവരോടുമായി അറിയിച്ചിരുന്നത്.
താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വയറൽ ആയി കഴിഞ്ഞു.

മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രമാണ് താരം അഭിനയിച്ചത്. അഭിനയസമയത് മലയാളത്തിൽ ആദ്യമായി അഭിനയിച്ചതിന്റെ യാതൊരു പേടിയോ ടെൻഷനോ താരത്തിനുണ്ടായില്ല. മുൻപ് ഇന്ത്യയുടെ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു താരം. കൂടാതെതന്നെ താരം തന്റെ പതിനേഴാം വയസ്സിൽ അതായത് 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചിരുന്നു.
പിന്നീടു താരം പല സീരിയലുകൾ അഭിനയിക്കുകയും ശേഷം സിനിമയിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്.