അടാർ ലുക്കിൽ ലക്ഷ്മി😍😍😍 പുതിയ ഫോട്ടോഷൂട്ട് വൈറൽ

റെഡ് എഫ്.എമിൽ നിന്ന്  ടെലിവിഷൻ അവതാരകയിലേക്ക് മാറി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 2007-ലാണ് റെഡ് എഫ് എമിൽ ജോലി ചെയ്തിരുന്നത്. ചെറുപ്പകാലം തൊട്ട് പാട്ടുപടിച്ചിരുന്ന ലക്ഷ്മി പിന്നീടു ആങ്കറിങ്ങിലേക്ക് മാറുകയാണ് ചെയ്തത്.

മനോഹരമായി പാടുന്ന ലക്ഷ്മിക്ക് ഒരുപാട് ആരാധകരും ഉണ്ട്. ഫ്‌ളവർസ് ടി.വി യിലെ  സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് തരാം ഇപ്പോൾ  പ്രേക്ഷകപ്രീതി ഏറെ പിടിച്ചുപറ്റിയിരിക്കുന്നത്.  ഈ പരിപാടിക്കായി ഒന്ന്-രണ്ട് അവതാരകരെ പരീക്ഷിചെങ്കിലും പരാജയപെട്ടു. പിന്നീടാണ് ആ അവസരം ലക്ഷ്മിയെ തേടി വന്നത്. ഇപ്പോൾ രണ്ട് വർഷമായി ലക്ഷ്മി തന്നെയാണ് ഷോ ആങ്കർ ചെയ്തു കൊണ്ടുപോകുന്നത്.

ലക്ഷ്മിയുടെ വരവോടെ ഷോയുടെ റേറ്റിംഗ് വർധിക്കുകയും ഷോ ഒന്നുകൂടെ മികച്ചതാകുകയും ചെയ്തു. സ്റ്റാർ മാജിക്കിൽ ലക്ഷ്മിയുടെ പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം അഞ്ച് ലക്ഷത്തിലുപരി  ഫോളോവേഴ്സിനെ ഇൻസ്റ്റാഗ്രാമിൽ നേടി. ലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം താരം തന്റെ ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.