ആദ്യ ഇന്ത്യൻ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രവുമായി രാംഗോപാൽ വർമ്മ

2979

ലോക്ക് ഡൗൺ നാളുകളിൽ ഓണ്ലൈനിലൂടെ റിലീസ് നടത്തി വൻ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാംഗോപാൽ വർമ. ക്ലൈമാക്സ്, പവർസ്റ്റാർ നേക്കഡ് മുതലായ ചിത്രങ്ങൾ ഇറക്കിയ അദ്ദേഹം ത്രില്ലർ, അർണാബ് എന്ന ചിത്രത്തിനും അന്നൗൻസ്  നൽകിയിരുന്നു. ഇപ്പോൾ രാംഗോപാൽ വർമ്മ ആദ്യ ആക്ഷൻ ലെസ്ബിയൻ ക്രൈം ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ അപ്‌സര റാണിയും നൈന ഗാംഗുലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. “ ഇവരുടെ പ്രണയം പോലീസുകാരുടെയും അധോലോക നായകന്മാർ അടക്കം അനേകം പേരുടെ ജീവനെടുത്തു നിരവധി ” എന്നാണ് രാംഗോപാൽ വർമയുടെ ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ.