റാണാ ദഗുബട്ടി – മിഹീക വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചിത്രങ്ങൾ കാണാം😍😍😍

ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹത്തിന് മുന്നോടിയായി ഹാൽദി ആഘോഷങ്ങൾ ഇപ്പോൾ തുടങ്ങയിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ലെഹങ്കയും സീ ഷെൽ കൊണ്ടുള്ള ആഭരണങ്ങളും അണിഞ മിഹീക അതീവ സുന്ദരിയായിട്ടുണ്ട്.


ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെട്ട ഒന്നാണ് റാണയുടെയും മിഹീകയുടെ വിവാഹം. ഹാൽദി ചടങ്ങിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.


ഹൽദി ചടങ്ങുകൾ നടന്നത് ജൂബിലി ഹിൽസിലുള്ള മിഹീകയുടെ ഭവനത്തിൽ വെച്ചാണ്. നാളെ ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടക്കുന്നത്.