ആദ്യ സിനിമയിലെ ആദ്യ ചുംബനം ലാൻഡ് ചെയ്തത് ചെവിയിൽ…പത്തിലധികം ടേക്കുകൾ… നടി നിരഞ്ജന അനൂപ്

മോഹൻലാൽ നായകനായ ലോഹം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവരുകയും, മലയാള മുൻനിര നായകന്മാർക്കൊപ്പവും നല്ലനല്ല വേഷമിട്ട താരമാണ് നടി നിരഞ്ജന അനൂപ്. നിരവധി ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സാധാരണ ചിത്രങ്ങളിൽ നിന്നും മാറി നല്ല വ്യത്യസ്തമായ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. അഭിനയ ജീവിതത്തെയും സൈറാ ബാനുവിലെ കഥാപാത്രത്തെ കുറിച്ചും താരമിപ്പോൾ മനസ്സ് തുറന്നിരിക്കുന്നു.

ചെറുപ്പം തൊട്ട് രഞ്ജി മാമൻ എന്ന രഞ്ജിത്തിനൊപ്പം സിനിമ ഷൂട്ടിങ്ങിനും, അവാർഡ് വേദികളിലും പോയിട്ടുണ്ട്. അന്ന് അഭിനയിക്കണം എന്ന ആഗ്രഹം ഇണ്ടാകുമെന്നു ആരും വിചാരിച്ചിരുന്നില്ല. എന്നാൽ ഒറ്റ വട്ടം എന്ന രീതിയിലാണ് രഞ്ജിത് എന്നെ ലോഹത്തിൽ അഭിനയിക്കാൻ തന്നെ സമ്മതിച്ചത്.

ഉമ്മയുടെ പേരിൽ നല്ല റോൾ കളയാൻ തനിക്കു താൽപ്പര്യമില്ലായിരുന്നു, ആദ്യം രഞ്ജി മാമ നല്ല രീതിയിൽ വഴി മുടക്കിയായിരുന്നു. സൈറ ഭാനുവിന്റെ സമയത്ത് റൈറ്റർറായ ആർ ജെ ഷാനിന്റെ ഭാര്യ ഒരു ഉമ്മ കൊടുക്കണം അതിനു പറ്റുമോ…എന്നു ചോതിച്ചു. അതിനെന്താ കുഴപ്പമില്ല, ഉമ്മയുടെ പേരിൽ ആ നല്ല റോൾ കളയാൻ അന്ന് എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. അമ്മയോട് ലൈറ്റ് ആയി കാര്യം പറഞ്ഞു.

രഞ്ജി മാമ ഈ സിനിമയെ പറ്റിയും ചോദിച്ചു. അപ്പോൾ കഥയും കഥാപാത്രത്തെ പറ്റിയും ആളോട് പറഞ്ഞു. അതിൽ ചുംബന സീൻ ഉണ്ടെന്നും ഞാൻ പറഞ്ഞു. അപ്പോൾ മാമൻ ചോതിച്ചത് ആരു ഉമ്മ വെക്കും എവിടെ ഉമ്മ വെക്കും എന്നാണ്. ഞാൻ ഉമ്മ വയ്ക്കും എന്നും എവിടെ വെക്കും എന്നു എനിക്ക് അറിയില്ല എന്നും ഞാൻ അപ്പോൾ പറഞ്ഞു. പിന്നിട് ഷാൻ ചേട്ടനോട് ഡയറക്റ്റായി ചോദിച്ചു ഉമ്മ വയ്ക്കണോ എന്നു, വേണമെന്ന് അപ്പോൾ തന്നെ ചേട്ടൻ പറഞ്ഞു പിന്നീടു അത് കവിളിൽ ആക്കി. അവസാനം ഷോട്ട് എത്തി. ഉമ്മ വെച്ച് പരിചയം ഇല്ലാത്ത എന്റെ ആദ്യ ഉമ്മ ലാൻഡ് ചെയ്തത് ചെവിയിലാണ്. പിന്നീടു പന്ത്രണ്ടു വട്ടം ആ ഉമ്മ വേറെ എവിടെയൊക്കെയോ പോയി. ഒടുവിൽ ഒരു ടേക്കിൽ അത് ശെരിയായിവന്നു.