എന്റെ വണ്ണം കുറഞ്ഞു പോയതിന്റെ പേരിൽ അവസരങ്ങൾ നഷ്ട്ടമായതിനെ ഓർത്ത് വിഷമം തോന്നിയിട്ടുണ്ട്; നടി അമേയ മാത്യു

മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് വെബ്‌സീരീസായ കരിക്കിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി അമേയ മാത്യു. മിഥുൻ മാനുൽ സംവിധാനം നിർവഹിച്ച ആട് 2-വിന്റെ ക്ലൈമാക്സ്സിൽ താരം അഭിനയിച്ചിരുന്നു. കരിക്കിലൂടെ സോഷ്യൽ മീഡിയയിൽ നിരവതി ആരാധകർരാണ് താരത്തിന് സ്വന്തമായത്.

ശിവറാം മണിയുടെ തിമിരം എന്ന സിനിമയിൽ താരം ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഡെൻക്യു ബാധിച്ചതുകാരണം അനേകം അവസരങ്ങൾ നഷ്ടമായി അതിൽ നല്ല വിഷമം തോന്നിയിരുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു. എഫക്റ്റീവായ വർക്ക് ഔട്ടും നല്ല ഡയറ്റുമാണ് താരത്തെ അതിൽ നിന്ന് മാറാൻ സഹായിച്ചതെന്നും താരം കുറിച്ചു.

ലോക്ക് ഡൗൺകാലത്ത് 62 കിലോയിൽ നിന്നു താരം 54 കിലോയിലേക്ക് ഒരു വൻ ട്രാൻസ്ഫോർമേഷനാണു നടത്തിയത്. ശരീരത്തെ നമ്മൾ എത്രത്തോളം കെയർ ചെയ്തട്ടുണ്ടോ അത്രത്തോളം സ്നേഹം തീർച്ചയായും തിരിച്ചു നൽകും നമ്മുടെ ശരീരം എന്നു താരം തന്റെ പുതിയ പോസ്റ്റിൽ കുറിച്ചു.

അമേയയുടെ ഫോട്ടോഷൂട്ടുകൾ മുൻപും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഗ്ലാമറസ് വേഷത്തിലും മോഡേൺ വേഷങ്ങളിലും ഫോട്ടോഷൂട്ട് ചെയ്യുന്ന അമേയ ലോക്ക് ഡൌണിനു ശേഷം അഭിനതിലേക്ക് ശ്രദ്ധ വെച്ചിരിക്കുകയാണ്.