അവതാരിക ആര്യയുടെ മത്സ്യകന്യക ഫോട്ടോഷൂട്ട് കാണാം 😍😍😍

828

ബഡായി ബംഗ്ലാവ് എന്ന മലയാളത്തിലെ മികച്ച റിയാലിറ്റി ഷോയിലൂടെ വൻ പ്രേക്ഷക പിന്തുണ നേടിയ താരമാണ് ആര്യ സതീഷ്. നിരവധി പരമ്പരകളിൽ ആര്യ അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ ഏറ്റവും അതികം പിടിച്ചു പറ്റിയത് ബഡായി ബംഗ്ലാവ് ലൂടെയാണ്. നൃത്തം, മോഡലിംഗ്, ഫാഷൻ ഡിസൈനിങ്, അവതാരക തുടങ്ങിയ ഒട്ടനവധി മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

താരം ‘അറോയ്’ എന്നു പേരുള്ള ഡിസൈനിങ് ഷോപ്പ് ഇപ്പോൾ തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പഴയ മോഡലിംഗ് കഴിവുകൾ താൻ ഇപ്പോഴും മറന്നിട്ടില്ല എന്ന് വെക്തമായി തെളിയിചിരിക്കുകയാണ്. ആര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

കടൽത്തീരത്ത് പങ്കായവും ഏന്തി അതിമനോഹാരിയായി നിൽക്കുന്നത് കാണുവാൻ സാധിക്കുന്നു. പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയത്. കൂളിംഗ് ഗ്ലാസ്‌ വച്ചാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. താരങ്ങളായ ദുർഗ കൃഷ്ണ, ഗായിക അഭിരാമി സുരേഷ് എന്നിവർ ഫോട്ടോക്ക് താഴെ നല്ല കമന്റുകൾ ഇട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും താരം തന്റെ അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 2 വിൽ ആര്യയും പങ്കെടുത്തിട്ടുണ്ട്. പിന്നീട് താരം പല വിമർശനങ്ങൾക്കും ട്രോളുകളും ഇരയായിട്ടുണ്ട്.