കുളി സീനുമായി സ്വാസിക..!! മറ്റൊരു കടവിൽ കുളിസീൻ 2 ഷോർട്ട് ഫിലിം കാണാം 😍

9944

ജൂഡ് ആന്റണിയും സ്വാസികയും
അഭിനയിച്ച കുളിസീൻ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നു. ഈ ചിത്രം 2013 ൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിം കുളിസീന്റെ രണ്ടാംഭാഗമാണ്. റിലീസ് ചെയ്തപ്പോൾ തന്നെ ചിത്രം വൈറലായി കഴിഞ്ഞിരിക്കുകയാണ്. രാഹുൽ ഷാജിയാണ് ചിത്രത്തിന്റെ സംവിധായകൻ. സുനിൽ നായർ നിർമ്മിക്കുന്ന ചിത്രം ഏരിയ ഹെന്ന എന്ന പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രികരിച്ചിരിക്കുന്നത്. സിനിമാസീരിയൽ താരമായ സ്വാസികയും, സംവിധായകനായ ജൂഡ് ആന്റണി ജോസഫും, സിനിമാതാരം അൽത്താഫ് മനാഫുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രം നീന്താൻ അറിയാത്ത ഭർത്താവും, നീന്തി കുളിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു ഭാര്യയുമാണ്. ഭാര്യയുടെ നീന്തൽ കുളിയിൽ ഭർത്താവിന്റെ ഉറക്കം തന്നെ നഷ്ട്ടപെട്ട രമേശനെന്ന ചെറുപ്പക്കാരൻ ചെയ്തുകൂട്ടുന്ന സംഭവങ്ങളെ രസകരമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

പ്രധാന കഥാപാത്രങ്ങൾ ജൂഡ് ആന്റണിയും സ്വാസികയിക്കും മൊപ്പം കോമഡി താരമായ പാഷാണം ഷാജിയും, സംവിധായകൻ ബോബൻ സാമുവലും മറ്റുകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ആദ്യസിനിമയിലെ നായകനായ മാത്തുക്കുട്ടിയും അതിഥി വേഷത്തിൽ പുതിയ കുളിസീൻ സിനിമയിൽ എത്തിയിട്ടുണ്ട്.

സംഗീത സംവിധാനം രാഹുൽ രാജാണ്. തിരക്കഥ സുമേഷ് മധുവും, കഥ രാഹുൽ കെ ഷാജി, പബ്ലിസിറ്റി ഡിസൈൻ അനീഷ് ലെനിൻ, ക്യാമറാമാൻ ശരത് ഷാജി,ക്യാമറ രാജേഷ് സുബ്രഹ്മണ്യം, എഡിറ്റ് അശ്വിൻ കൃഷ്ണ, എക്സി പ്രൊഡ്യൂസർ ഷാജി കോമത്താട്ട്, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്, സ്റ്റിൽസ് ജിഷ്ണു കൈലാസ്, അസോസ് ഡയറക്ടർ റാബി ഫന്നേൽ, ക്യാരക്ടർ ഡ്രോയിങ് എന്നിവ വിപിൻ കുമാർ കൊച്ചേരിൽ എന്നിവരാണ് ചെയ്തിരിക്കുന്നത്.