“ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപെടുത്തുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം ചെയ്യും” സാനിയ ഇയ്യപ്പന്റെ കിടിലൻ ഫോട്ടോഷൂട്ട്…😍😍😍

നൃത്തത്തോടുള്ള അടങ്ങാത്ത ആവേശമായിരിക്കണം താരത്തിന്റെ ഈ ഫ്ലെക്സിബിലിറ്റിക്കുള്ള കാരണം. സാനിയ ഇയ്യപ്പനോളം തന്നെ ഫ്ലെക്സിബിലിറ്റി ഉള്ള നടിമാർ മലയാളത്തിൽ വേറെ ഇല്ലെന്നു തന്നെ പറയാം.സിനിമയിലും സ്റ്റേജ് ഷോകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ സോഷ്യൽ മീഡിയ ഫോട്ടോ ഷൂട്ടുകളും വൈറല് ആണ്.

പ്രശസ്ത ഫോട്ടോ ഗ്രാഫർ ടിജോ ജോണിന്റെ കയ്യൊപ്പിൽ കളമശേരിയിൽ നടന്ന പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്. നൃത്ത പശ്ചാത്തലത്തിൽ സജ്ജീകരിച്ച സെറ്റിലാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌. ദി ബൊഹീമിയൻ ഗ്രോവ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ട ചിത്രങ്ങളുടെ ആശയം ഫാഷൻ കോൺസെപ്റ് ഡിറക്ടറായാ അച്ചുവാണ്.


“ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപെടുത്തുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം ചെയ്യും”എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. പ്രണയത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ഖലീൽ ജിബ്രാന്റെ വാക്കുകളാണ് ഇവ.ആരാധകർ മാത്രമല്ല സിനിമാലോകവും താരത്തെ അഭിനന്ദിച്ചു കൊണ്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.