നല്ല കട്ട പ്രണയം ആയിരുന്നു…. പക്ഷേ ഞാൻ ചതിക്കപ്പെട്ടു..!! വെളിപ്പെടുത്തലുമായി അമേയ…

465

സിനിമയിലൂടെ മാത്രമല്ല മോഡലിംഗ് രംഗത്തും തന്റേതായ കഴിവ് തെളിയിച് കരിക്ക് വെബ് സീരിസിലെ ഒറ്റ എപ്പിസോഡ് കൊണ്ട് പ്രേഷകരുടെ മനം കവർന്ന നടിയാണ് അമേയ മാത്യു
കരിക്ക് എന്ന സൂപ്പർ ഹിറ്റ്‌ വെബ് സീരിസിലെ ഒറ്റ എപ്പിസോഡ് മതിയായിരുന്നു താരത്തിന് എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റാൻ. അതിനു പിന്തുടർച്ചയായി വന്ന താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടും താരത്തിന്റെ ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു
താരത്തിന്റെ ആഗ്രഹങ്ങളെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും തുറന്നു പറയാൻ താരം മടിച്ചില്ല.

കാനഡയിൽ പോയി സെറ്റിൽ ആകുവാനും ഒപ്പം അമ്മയെ കൂടെ കൂട്ടാനുമായിരുന്നു താരത്തിന്റെ ആദ്യകാല ആഗ്രഹങ്ങളിൽ ഉണ്ടായിരുന്നത് എന്നാൽ ഇതൊന്നും നടന്നില്ല എന്നും താരം പറയുകയുണ്ടായി.
നടക്കാത്തതിനും കാരണം ഉണ്ടായിരുന്നു അമ്മയുടെ ബന്ധുക്കളെല്ലാം ടീച്ചർമാരായതു കൊണ്ട് തന്നെയും ടീച്ചർ ആക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ ബി എ കഴിഞ്ഞതും അമ്മ പിടിച്ചു ബിഎഡി നു ചേർത്തു. അമ്മയെ കുറേ എതിർക്കാൻ നോക്കിയെങ്കിലും അവസാനം അമ്മയെ തന്നെ അനുസരിക്കേണ്ടി വന്നെന്നും താരം പറഞ്ഞു

എന്നാൽ അമ്മയുടെ പ്ലാനുകളെല്ലാം തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചുരുങ്ങിയ രണ്ടു മാസം കൊണ്ട് തന്നെ ഈ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ടീച്ചിങ് പ്രൊഫഷൻ തനിക്ക് പറ്റിയതല്ലെന്നുമുള്ള തിരിച്ചറിവും താരത്തിനുണ്ടായി അതോടൊപ്പം കോഴ്സും ഡ്രോപ്പ് ചെയ്തു. എന്നാൽ കോഴ്സ് ചെയ്‌തിരുന്ന സമയത്ത് അമൃത ടീവിയിൽ ചെറിയൊരു ടോക്ക് ഷോ താരം ചെയ്തിരുന്നു. കോഴ്സ് ഡ്രോപ്പ് ചെയ്ത സമയം ആയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു താരം.

ആ സമയത്താണ് ആ പ്രോഗ്രാമിന്റെ പ്രൊഡക്ഷൻ കൺട്രോളറും വൈഫും താരവുമായി സൗഹൃതത്തിലാവുന്നതും അവർ തന്നെ കോയമ്പത്തൂരിലെ ഒരു തമിഴ് സിനിമയുടെ ഓഡിഷന് താരത്തെ റെഫർ ചെയ്യുന്നതും. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയത്ത് ഒരു ഭാഗ്യ പരീക്ഷണം നടത്താമെന്നു കരുതി താരം അതിൽ പങ്കെടുക്കുകയായിരുന്നു. പഠിക്കാനായിരുന്നു ആഗ്രഹം അതു നടന്നില്ല പോരാത്തതിന് കാനഡയിൽ പോക്കും നടന്നില്ല പിന്നെ ഈ തുറന്നു കിട്ടിയ മാർഗത്തിൽ പോയി നോക്കാമെന്നു താരം കരുതുകയും ചെയ്തു എന്നാൽ അപ്രതീക്ഷിതമായി താരത്തിന് ആ സിനിമയിൽ ചാൻസ് ലഭിക്കുകയും ചെയ്തു എന്നാൽ ആ സന്തോഷം അതികം നീണ്ടു നിന്നില്ല ആ സിനിമ എന്തോ കാരണം കൊണ്ട് തന്നെ നിർത്തി വെക്കുകയായിരുന്നു സ്വയം ഭാഗ്യത്തെ പഴിച്ചു കൊണ്ട് വീണ്ടും നാട്ടിലേക്ക് താരം തിരിച്ചെത്തി വീടിനുള്ളിൽ തന്നെ താരം കുറച്ചു ദിവസം കഴിയുകയുണ്ടായി

പുറത്തിറങ്ങിയാൽ പരിചയമുള്ളവരൊക്കെ 100 ചോദ്യങ്ങളുമായി വരുമായിരുന്നു കാനഡ പോക്ക് എന്തായി സിനിമ എന്തായി കോഴ്സ് ഡ്രോപ്പ് ചെയ്തോ അങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു താരത്തിന് കൂടുതലും ലഭിച്ചിരുന്നത്. ഇതിനുള്ള മറുപടികൾ പറഞ്ഞു മടുത്തിരുന്നു താരത്തിന്
അങ്ങനെ മനസ് മടുത്തിരിക്കുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു അവസരം വന്നത് എന്നാൽ തിരുവനന്തപുരത്തെ വീട്ടിൽ നിന്നു കൊണ്ട് ചെയ്യാൻ അമ്മ സമ്മതിക്കില്ല എന്നു താരത്തിനറിയാമായിരുന്നു അതു കൊണ്ട് തന്നെ എന്തും വരട്ടെയെന്നു വിചാരിച്ചു കൊണ്ട് കൊച്ചിയിലേക്ക് മാറുകയായിരുന്നു. ഇനിയും സ്വന്തം വീട്ടിൽ നിന്നാൽ ഒരു പ്രൈവറ്റ് കമ്പനിയിൽ തന്റെ ജീവിതം അവസാനിക്കുമെന്നും താരത്തിന് തോന്നി

അങ്ങനെ താരം കൊച്ചിയിലേക്ക് മാറുകയാണ് ചെയ്‌തതു എന്നാൽ അതും ഒരു ദുരന്തത്തിന് മുന്നോടി ആയെന്നു മാത്രം ഒരു കട്ട പ്രണയത്തിനും അതിന്റെ തന്നെ ഒരു വൻ തേപ്പിനും കൊച്ചി സാക്ഷ്യം വഹിച്ചു. അഞ്ചാറു മാസത്തെ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത്രയും സിൻസിയർ ആയിരുന്നു താരം. ആ ബ്രേക്ക്‌പ്പിൽ നിന്നു കരകയറാൻ വളരെയധികം ടാസ്ക് ആയിരുന്നു ഒരു മാസത്തിൽ കൂടുതൽ എടുത്തു താരം അതിൽ നിന്നു കരകയറാൻ ആഹാരം കഴിക്കാനും ഉറങ്ങാനും തനിക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല എന്നും താരം പറഞ്ഞു

എന്നാൽ ബ്രേക്ക്‌ അപ്പ്‌ ഒരു കരുത്താണ് താരത്തിന് നൽകിയത് എന്തു വന്നാലും ഇനി തളരില്ല എന്നും തോറ്റു കൊടുക്കില്ല എന്നും താരം തീരുമാനിച്ചു
വല്ലാത്തൊരു ധൈര്യമായിരുന്നു താരത്തിന് ലഭിച്ചത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പരിചയത്തിലുള്ള സംവിധായകർക്കും ഫോട്ടോസ് അയക്കുക ഓഡിഷൻ അറ്റൻഡ് ചെയ്യുക തുടങ്ങി നല്ല സിനിമയുടെ ഭാഗമാവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനു വേണ്ടി എത്ര കഷ്ടപെടാനും താരം തയ്യാറായിരുന്നു