ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഗോദ നായിക.. വാമിഖയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം😍😍😍

മലയാളം കൂടാതെ തെലുങ്ക്‌ പഞ്ചാബി ഹിന്ദി തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗോദ എന്ന ഹിറ്റ്‌ ചിത്രത്തിലൂടെയാണ് വാമിക ഗാബി എന്ന പഞ്ചാബി സുന്ദരി മലയാളികൾക്ക് പ്രിയങ്കരിയാവുന്നതു. ജബ് വി മെറ്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക് കടന്നു വന്ന താരം പഞ്ചാബി ചിത്രങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്.
ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഒരുപാടു മലയാളി ആരാധകരെ ഉണ്ടാക്കാനും താരത്തിന് സാധിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിന്റെ ഒപ്പം 9 എന്ന സയന്റിഫിക് മൂവിയിൽ അഭിനയിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചു. ഈ സിനിമകൾ കൂടാതെ മലയാളം മ്യൂസിക് ആൽബത്തിലും താരം അഭിനയിക്കുകയുണ്ടായി.

അഭിനയ രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയകളിലും താരം ആക്റ്റീവ് ആണ്. ആരാധകർക്കായി ഇൻസ്റാഗ്രാമിലൂടെ താരത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ താരം ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ നീല സാരിയുടുത്തു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആരാധകരും പ്രേക്ഷകരും ഒരു പോലെ ഏറ്റെടുത്തിരുന്നു

ബോളിവുഡ് നടിയായതു കൊണ്ട് തന്നെ ഗ്ലാമറസ് വേഷങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും താരത്തിന് മടി ഉണ്ടായിരുന്നില്ല. ഇൻസ്റാഗ്രാമിലെ ചിത്രങ്ങൾക്ക് രസകരമായ കമ്മെന്റുകളാണ് ദിവസംതോറും വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നത്.

എന്റെ സ്വപ്ന പെണ്കുട്ടിയെന്നാണ് താരത്തിന്റെ ഒരു ഫോട്ടോക്ക് ആരാധകൻ നൽകിയ കമന്റ്‌. ക്രീം ഷോർട്സും ഫുൾസ്‌ലീവ്‌ ടോപ്പും ധരിച്ചുള്ള ഗ്ലാമറസ് ഇൻസ്റ്റാഗ്രാം ഫോട്ടോക്കാണ് ഈ രസകരമായ കമന്റ്‌ വന്നത്. ഒരു പാടു ഭാഷകളിൽ അഭിനയിച്ചത് കൊണ്ട് തന്നെ ഒരുപാടു ആരാധകരും താരത്തിനുണ്ട്.