ഉൽഘാടനത്തിനുപോയി തന്റെ സൽവാർ കീറിപോയ ദുരന്ത കഥ പറഞ്ഞു നടി മീര നന്ദൻ

462

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായകിയായ് അഭിനയരംഗത്തേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. താരം പല ടെലിവിഷൻ പ്രോഗ്രാമിലും സ്റ്റേജ് ഷോകളിലും അവതാരികയായി എത്തിയിട്ടുണ്ട്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് താരം ഈ ചുരുങ്ങിയ കാലയളവിൽ തന്നെ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

നിറഞ്ഞ ജന സാന്നിധ്യമാണ് കണ്ടു വരുന്നത് ഉദ്ഘാടന വേദികളിൽ താരങ്ങൾ എത്തുന്ന സമയത്ത്. പലപ്പോളും വൻ തിക്കിലും തിരക്കിന്റെയും ഇടയിലൂടെയാണ് താരങ്ങൾ സ്റ്റേജിലേക്ക് കടന്നു വരുന്നത്. ഒരു ഉദ്ഘാടനത്തിനു പോയപ്പോൾ താരത്തിന് ഉണ്ടായ അനുഭവത്തെ പറ്റി മീരാനന്ദൻ പറയുകയുണ്ടായി.

അന്ന് താരവും താരത്തിന്റെ അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തത്. ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെ പോയത്. വലിയ ജനക്കൂട്ടമായിരുന്നു ആ ജൂവലറിക്ക്‌ മുന്നിൽ തിങ്ങ്യ നിന്നത്. സാധാരണയായി ഉൽഘടന വേദിയിൽ സെക്യൂരിറ്റിസ് ഒക്കെ ആണ് കാറിൽ നിന്നു പുറത്തേക്കും ഉൽഘാടന സ്ഥലം വരെയും കൊണ്ട് പോകാറുള്ളത്. അതുകൊണ്ട് തന്നെ ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താനുള്ള ഗ്യാപ് ഇണ്ടാക്കണം എന്ന് പറഞ്ഞു. പക്ഷെ സെക്യൂരിറ്റിസ് ആരും അവിടെയുണ്ടായിയുനില്ല. ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ ഞങ്ങൾക്ക് വേണ്ടി വഴി മാറി തരുകയും ചെയ്തു. പക്ഷെ ഇറങ്ങിയതോടെ അവര് നല്ല രീതിയിൽ തള്ളാൻ തുടങ്ങി. അതിന്റെ ഇടയിൽ പെട്ടന്ന് മീരയുടെ ചെരുപ്പ് നഷ്ടപ്പെട്ടു , പിന്നെ എങ്ങനെയൊക്കെയോ ജുവലറിയുടെ ഉള്ളിൽ കഷ്ട്ടപെട്ടു കയറി.

എന്റെ കൂടെയായിണ്ടായിരുന്ന നടിയുടെ സാരി ഉന്തും തള്ളിനുമിടയിൽ അഴിഞ്ഞു പോവുകയും ചെയ്തു. തിരിച്ചു അവിടന്ന് പോരാൻ പോലീസ് ജീപ്പിന്റെ സഹായം തേടി വന്നു. ആ സമയത്തും നല്ലരീതിയിലും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് താരത്തിന്റെ സൽവാർ കീറിപ്പോയത്. ഭഗ്യംകൊണ്ട് സേഫ് ആയ സ്ഥലതായിരുന്നു കീറിയത്, ലൈനിങ് ഉള്ള ഭാഗമായിരുന്നു അതുകൊണ്ട് പുറമെയുള്ള നെറ്റ് മാത്രമാണ് കീറിയിരുന്നുള്ളു.