കറുപ്പിനേഴഴകുമായി നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് 😍

ആമിനയായി എന്ന കഥാപാത്രം അവധരിപിച്ച് കൊണ്ട് ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിലേക്ക് കടന്നുവന്ന താരമാണ് നടി നന്ദന വർമ്മ. നന്ദന വർമ്മ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേഷകകർക്ക് മുന്നിൽ പങ്കു വെച്ചിരിക്കുകയാണ്.

ഒരു ബാലതാരം എന്നതിലുപരി വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന കാര്യത്തിൽ നന്ദന കുട്ടിയെപോലെയല്ല. തന്നെ കമെന്റുകൾ കൊണ്ട് അധിക്ഷേപിച്ചവർക്ക് സോഷ്യൽ മീഡിയയിലൂടെ ചുട്ടമറുപടി തന്നെയാണ് നന്ദന വർമ്മ കൊടുക്കുന്നത്. തന്നെ ആരെങ്കിലും അധിക്ഷേപിച്ചാൽ ഇതുപോലെ മറുപടികൾ നൽകി തന്നെ പ്രതികരിക്കും എന്നുതന്നെയാണ് തന്റെ നിലപാട്‌ എന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. വളരെയതികം സജീവമാണ് നന്ദന സോഷ്യൽ മീഡിയകളിൽ.

സോഷ്യൽ മീഡിയയിൽ ഒരിക്കൽ ഒരാൾ വളരെയതികം മോശമായ രീതിയിൽ താരതെ കമന്റ് ഇട്ടു ആക്ഷേപിച്ചപ്പോൾ അയാൾക്കുള്ള മറുപടിയായി ആളുടെ അമ്മയോട് പോയി പറയൂ എന്നാണ് നന്ദന ചുട്ട മറുപടിയായി കൊടുത്തത്. പെട്ടെന്ന് വന്ന മറുപടി ആയിരുന്നുവെന്നും എന്നാൽ തനിക്ക് അതിൽ ഇപ്പോൾ തെറ്റൊന്നും തോന്നുന്നില്ല എന്നും നന്ദന പിന്നീട് വെളിപ്പെടുത്തി.

അത് മോശമായിപ്പോയി എന്ന് നിരവധി പേർ പറഞ്ഞു എന്നും, എന്നാൽ സിനിമയിലും താരത്തെ അറിയാവുന്ന ആളുകളും വൻ പിന്തുണയാണ് തന്നതെന്നു നന്ദന പറയുന്നു. മാതൃഭൂമിയുമാട്ടുളള ഒരു അഭിമുഖത്തിലാണ് നന്ദന ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇങ്ങനെ ഉള്ളവർക്കു താൻ ഇതുപോലെ തന്നെയാണ് മറുപടി കൊടുക്കാൻ ആഗ്രഹിക്കുന്നതെന്നും അങ്ങനെ മറുപടി കൊടുത്തതിനു ശേഷം മാത്രമെ അത് വീട്ടിൽ പറയുകയൊള്ളു എന്നും മറുപടി കൊടുത്ത് സ്ക്രീൻഷോട്ട് എടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും എന്നും താരം പറയുന്നുണ്ട്.