ചുവന്ന സാരിയിൽ തിളങ്ങി ഗായത്രി സുരേഷ്..! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം 😍😍😍

തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ജമ്‌നാപ്യാരിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടി ഗായത്രി സുരേഷ്. മനോഹരമായ ഫോട്ടോസിലൂടെ നടി ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ പിയങ്കരിയായിമാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം ഇപ്പോൾ. 2014 ൽ ഫെമിന മിസ് കേരള കൂടിയാണ് നടി ഗായത്രി സുരേഷ്. കരിങ്കുന്നം സിക്സെസ്, ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.


2016ൽ ഷൂട്ട് തുടങ്ങിയ 4G എന്ന ചിത്രത്തിലൂടെ തമിഴഗത്ത്‌ അരങ്ങേറ്റം കുറിക്കുവാൻ താരം ഒരുങ്ങിയെങ്കിലും ആ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ലവർ, ഹീറോ ഹീറോയിൻ എന്നീ രണ്ടു ചിത്രങ്ങളിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം തെളിയിക്കുവാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമായിരികൊണ്ടിരിക്കുന്നത്.


റെഡ് സാരിയിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന ഗായത്രി സുരേഷിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അജീഷ് പ്രേമാണ്. നൊസ്റ്റാൾജിയ ഇവെന്റ്‌സാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.