ഗ്ലാമറായി വീണ്ടും അമല പോൾ 😍😍” വയറൽ ഹോട്ട് ഫോട്ടോഷൂട്ട് “

234

ലാൽ ജോസ് സംവിധാനം ചെയ്ത മലയാള സിനിമ നീലത്താമരയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അമല പോൾ. ആദ്യ ചിത്രത്തിൽ താരത്തിന് അധികം ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല എന്നാൽ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റി. 2010ൽ മൈന എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആ ചിത്രത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് മലയാള സിനിമയിലേക്ക് വരികയും ചെയ്തു. ഒട്ടനവധി തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുളളത് തമിഴ് നാട്ടിലാണ്.

റൺ ബേബി റണ്ണിൽ മോഹൻലാലിന്റെ നായികയായി അതിശക്തമായി തിരിച്ചുവന്നതാരം തൊട്ടടുത്ത വർഷം ഫഹദ് ഫാസിലിനൊപ്പം ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും അഭിനയിച്ചു. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല കഥാപത്രങ്ങൾ പല ഭാഷയിലയും അഭിനയിക്കാൻ താരത്തിന് സാധിച്ചു.

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം എന്ന പുതിയ സിനിമയിലും അമല പോൾ അഭിനയിക്കുന്നുണ്ട്. ‘ആടൈ’ എന്ന തമിഴ് ചിത്രമാണ് അവസാനമായി താരത്തിന്റെ പുറത്തിറങ്ങിയത്. ഈ കൊല്ലം നിരവധി സിനിമകളിൽ താരം ഭാഗമായിട്ടുണ്ടെങ്കിലും കോവിഡ്-19 കാരണം മുടങ്ങി കിടക്കുകയാണ്. റിലീസ് എന്ന് ചെയ്യും എന്ന് അറിയില്ല.

ലോക്ക് ഡൗൺ കാലത്ത് താരം തന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ച വിശേഷങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകളിലൂടെ താരം പങ്കുവെക്കാറുണ്ട്. തമിഴ് സംവിധായകൻ എ.എൽ വിജയുമായി അമല വിവാഹിതയായിരുന്നു പക്ഷേ ആ ബന്ധം അധികം നാൾ ഉണ്ടായില്ല. 2017ൽ ഇരുവരും നിയമപരമായി ആ ബന്ധം വേർപിരിഞ്ഞു.
താരത്തിന്റെ വിവാഹനിശ്ചയം ബിസിനസ് കാരനും സംഗീതജ്ഞനുമായ ഭാവിന്ദർ സിങ്ങുമായി കഴിഞ്ഞുവെന്ന് വാർത്തകൾ വന്നിരുന്നു. ഡാനിയേൽ വെല്ലിങ്ടൺ എന്ന വാച്ചിന്റെ പരസ്യത്തിനു അമല പോസ്റ്റ് ചെയ്ത ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ അമല പോസ് ചെയ്തിരിക്കുന്ന കിടിലൻ ചിത്രങ്ങൾ ആരാധകരുടെ മനംകവർന്നിരിക്കുകാണ്.