ലിപ്പ്ലോക്ക് സീൻ അഭിനയിക്കുന്നതിൽ തെറ്റില്ല..! പക്ഷേ ഇനി ഒരു 10 തവണ എങ്കിലും ആലോചിക്കും..! ഹണി റോസ്

495

മലയാളത്തിലെ ഗ്ലാമറസ് നായികമാരിൽ പ്രിയങ്കരിയാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രേവേശിച്ചത്. പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാറിൽ ഒരാളായി മാറി. ആദ്യ സിനിമക്ക് ശേഷം താരം ഒരുപാട് വേഷങ്ങൾ ചെയ്‌തെങ്കിലും താരത്തിന്റെ കരിയർ മാറ്റിമറിക്കാൻ സഹായിച്ചത് ട്രിവാൻഡ്രം ലോഡ്‌ജ്‌ എന്ന മലയാള സിനിമയാണ്.

അതിൽ താരം ചെയ്ത ധ്വനി എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രമായി മാറിയിരുന്നു. പിന്നീട് അത്തരം വേഷങ്ങൾ ധാരാളമായി താരത്തെ തേടിയെത്തിയിരുന്നു. ഗ്ലാമറസ് റോളുകൾ ചെയ്യുന്ന ഹണി വൺ ബൈ ടു എന്ന സിനിമയിൽ ലിപ് ലോക്ക് രംഗം ചെയ്‌തിരുന്നു.

എന്നാൽ അതിന്റെ അണിയറപ്രവത്തകർ ആ സീൻ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചെന്ന് ആരോപിച്ചിരുന്നു. താരം ഒരു ചാനൽ അഭിമുഖത്തിൽ ഇത് വെളിപ്പെടുത്തിയിരുന്നു. ആ സീൻനും ആ കഥയും കഥാപാത്രവും ആ രംഗത്തിനു ആവശ്യമുള്ളതാണ്. എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിച്ച ആൾ മരിച്ചു പോകുന്നുത്തിനു മുൻപുള്ള സീൻനാണത്.

പെട്ടന്ന് അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വരുമ്പോൾ ലിപ് ലോക്ക് രംഗം ആ സീനിന് ആവശ്യമായിരുന്നു. എന്നാൽ താരത്തിന് വിഷമം തോന്നിയത് സീൻ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചപ്പോളാണ്. നല്ല ഉദ്ദേശത്തോടെ ചെയ്തത് പിന്നീട് പലതും മോശമായിമാറും. അതുകൊണ്ട് തന്നെ ഇനി അത്തരത്തിലുള്ള സീനുകൾ വരുമ്പോൾ ഒരു പത്തു തവണയെങ്കിലും ആലോചിക്കുമെന്നും താരം പറഞ്ഞു.

തമിഴ്, കന്നഡ, തെലുഗ് ഭാഷകളിൽ സജീവമായിരുന്നു താരം. 2014-ന് ശേഷം മലയാളത്തിൽ മാത്രമാണ് അഭിനയിച്ചത്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായ ബിഗ് ബ്രദറിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ചങ്ക്‌സ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, ചാലക്കുടിക്കാരൻ ചങ്ങാതി, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകളിൽ നായികയായി താരം വെള്ളിത്തിരയിൽ തിളങ്ങിയിരുന്നു.