ഉപ്പും മുളകിലെ പുതിയ താരം.! അശ്വതി നായരുടെ കിടിലൻ ഫോട്ടോസ് കാണാം😍😍😍

1403

ഫ്‌ളവേഴ്‌സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും മലയാള ടി.വി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നാണ്. ഈ സീരിയലിന്റെ ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം വളരെ കൂടുതലാണ്. യൂട്യൂബിൽ പുതിയ എപ്പിസോഡുകൾ വരുമ്പോൾ ട്രെൻഡിങ്ങിൽ എത്തുന്ന ഒരു മികച്ച സീരിയലാണ് ഉപ്പും മുളകും.

ഈ സീരിയലിന്റെ ഓരോ കഥാപാത്രവും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവാനിയും പാറുകുട്ടിയുമെല്ലാം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഇവർ മാത്രമല്ല ഇടയ്ക്കിടെ വീട്ടിൽ വന്നുപോകുന്ന നിരവധി കഥാപാത്രങ്ങളും ഈ സീരിയലിൽ വേറെയുമുണ്ട്.
ലച്ചുവിന്റെ കഥാപാത്രം അവതരിപ്പിച്ച അഭിനയത്രി ജൂഹി അപ്രതീക്ഷിതമായി സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ സീരിയൽ പഴയപോലെ അധികം മികച്ചതലതായ് മാറിയിരുന്നു. ജൂഹിക്ക് പകരം വേറെ ആരെങ്കിലും വന്നാൽ അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ചിന്തകൊണ്ടാവാം വേറെയൊരാളെ ഇതുവരെ അതിനുപകരം കൊണ്ടുവറാത്തത് .

ജൂഹി ശക്തമായി വീണ്ടും തിരിച്ചുവരുമെന്ന് തന്നെയാണ് പ്രേക്ഷകർ ഇപ്പോളും പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ജൂഹിയോട് രൂപസാദൃശ്യം തോന്നിക്കുന്ന മറ്റൊരു താരം സീരിയലിൽ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അത് ജൂഹി ചെയ്ത ലച്ചുവിന്റെ കഥാപാത്രമല്ല അവതരിപ്പിക്കുന്നത്. പകരം മുടിയന്റെ കടുത്ത ആരാധികയായിട്ടാണ് പൂജ എന്ന കഥാപാത്രം ഇപ്പോൾ എത്തിയിരിക്കുന്നത്.


ലച്ചുവിന്റെ രൂപസാദൃശ്യമുള്ളതുകൊണ്ട് പ്രേക്ഷകർ പ്രോമോ കണ്ടപ്പോൾ ലെച്ചു ആയിരിക്കും എന്നാണ് കരുതിയത്. പുതിയ കഥാപാത്രം വന്നതോടെ സീരിയൽ രസകരമാക്കാൻ സംഭവവികാസങ്ങൾ ഉൾപ്പെടുത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. അശ്വതി നായരാണ് പൂജ എന്ന പുതിയ കഥാപാത്രം സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്.

അശ്വതി പ്രേക്ഷകർക്ക് സുപരിചിതയായ താരം തന്നെയാണ്. സൂര്യ മ്യൂസിക്കിൽ അവതാരകയായി ഇതിനുമുമ്പ് പ്രേക്ഷകർക്ക് മുന്നിൽ അശ്വതി വന്നിട്ടുണ്ട്. ഉപ്പും മുളകിലും വന്നതോടെ താരത്തെ സോഷ്യൽ മീഡിയയിൽ തിരയാനും ആരാധകർ തുടങ്ങിയിരിക്കുന്നു. അശ്വതിയുടെ ഫോട്ടോസും വിഡിയോസുമെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധനേടിയിരിക്കുന്നു.