ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ട്രെയ്‍ലര്‍ കാണാം 😍😍😍

333

‘ജല്ലിക്കട്ടി’നുശേഷമുള്ള ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചുരുളി’യുടെ ട്രെയ്‍ലര്‍ എത്തിയിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന മികച്ച സംവിധായകന്‍റെ സിഗ്നേച്ചര്‍ സ്റ്റൈല്‍ പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടും തുറന്നുവെക്കുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലറിന്റെ രൂപവും. നിഗൂഢതയും കാടും ഭയത്തിന്‍റെ അംശങ്ങളും മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ കാണുവാൻ സാധിക്കുന്നു.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ഹരീഷാനു വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. എഡിറ്റിംഗ് ദീപു ജോസഫ്. അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.