അന്ന് ആദ്യം ഓടി വന്നത് ദിലീപേട്ടനാണ്..!! അനുഭവം പങ്കുവച്ച് നിക്കി ഗൽറാണി…

215

മഞ്ജുള ശശിധരൻ എന്ന കഥാപാത്രത്തിലൂടെ എബ്രിഡ് ഷെയ്ൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിൽ നിന്ന് അഭിനയരംഗത്തേക്ക് വന്ന താരമാണ് നിക്കി ഗൽറാണി. രണ്ടാം നായിക വേഷമായിട്ടാണ് ആദ്യ സിനിമയിൽ നടി അഭിനയിച്ചത്. പിന്നീട് വെള്ളിമൂങ്ങയിൽ നായികയായി അഭിനയിച്ചു. അതോടെ മലയാളത്തിന് പുറമേ മറ്റുഭാഷകളിൽ നിന്നും അവസരം താരത്തെ തേടിയെത്തി.തെന്നിന്ത്യൻ ഇൻഡസ്ട്രികളിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാൽ കൂടിയും തമിഴ്, മലയാളം ഭാഷകളിലാണ് കൂടുതലായി അഭിനയിച്ചത്. ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹൂ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ഒമർ ലുലുവിന്റെ ‘ധമാക്ക’ എന്ന സിനിമയിലും അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ നിക്കി .ദിലീപിന്റെ നായികയായി ഇവൻ മര്യാദരാമൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ താരതിനുണ്ടായ അനുഭവം ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.

‘ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോൾ താൻ തെന്നി വീണു എന്നും, ആ സമയത്ത് മോളൂ എന്ന് വിളിച്ച് ആദ്യം ഓടി വന്നത് ദിലീപേട്ടനാണെന്നും, തന്നെ പിടിച്ച് എഴുനേൽപ്പിക്കുകയും ഇരുത്തിയതും ചെയ്തത് ദിലീപേട്ടനാണെന്നും താരം പറഞ്ഞു.തന്നെ എപ്പോഴും മോളൂ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ദിലീപേട്ടനോട്‌ ഒരു പ്രതേക അടുപ്പമാണെന്നും, സെറ്റിൽ ഉള്ള എല്ലാവരോടും വളരെ സ്നേഹമായിട്ടാണ് അദ്ദേഹം ഇടപഴകുന്നതെന്നും, സെറ്റിൽ അദ്ദേഹം ആരോടും ദേഷ്യപ്പെടുന്നത് താൻ കണ്ടിട്ടില്ല എന്നും നിക്കി പറഞ്ഞു. 2010-ൽ പുറത്തിറങ്ങിയ തെലുഗ് ചിത്രത്തിന്റെ റീമക് ആയിരുന്നു ആ സിനിമ.കേരളത്തിന്റെ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആദ്യ സിനിമയായ ടീം ഫൈവിലും നായിക തിളങ്ങി നിന്നത് നിക്കി ആയിരുന്നു. ഹൊറർ സിനിമ ഡാർലിംഗ്യിലൂടെയാണ് നിക്കി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം തമിഴ് നാട്ടിൽ ഗംഭീരവിജയം നേടിയ സിനിമ കൂടിയായിരുന്നു.