ഹോട്ട് ലുക്കിൽ അതീവ ഗ്ലാമറസ് ടീച്ചറായി സ്വര ഭാസ്‌കർ.! റാസ്ഭരി ട്രെയിലറിന് വിമർശനം..

295

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുന്ന ഒന്നാണ് ഓൺലൈൻ വെബ് സീരീസുകൾ. സ്വര ഭാസ്കർ നായികയാകുന്ന റാസ്ഭരിയെന്ന വെബ് സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോയിലൂടെ. ടീച്ചറിനോട് പ്രണയം തോന്നുന്ന ഒരു വിദ്യാർത്ഥിയുടെ കഥയാണ്, തൻവീർ ബുക്ക്‌വാല, ശന്തനു ശ്രീവാസ്തവ എന്നിവർ ചേർന്ന് ഒരുക്കുന്ന റാസ്ഭരിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദ്വന്ദവ്യക്തിത്വവും ലൈംഗികാസക്തിമായി ജീവിക്കുന്ന ഒരു ടീച്ചറാണ് കേന്ദ്രകഥാപാത്രം. ഈ സീരീസ് ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. റാസ്ഭരി ട്രെയ്‌ലറിന് വൻ തോതിലുള്ള വിമർശനമാണ് ഇപ്പോൾ ലഭിക്കുന്നത്. ALT ബാലാജി, ULLU തുടങ്ങിയ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യേണ്ട വെബ് സീരീസ് ആണിതെന്നാണ് എല്ലാവരും അഭിപ്രയപെടുന്നത്.

സ്വര ഭാസ്കറിനൊപ്പം ആയുഷ്മാൻ സക്സേന, പ്രദുമാൻ സിങ് മൽ രശ്മി അഗഡ്കർ, ചിത്തരഞ്ജൻ ത്രിപാഠി, നീലു കോഹ്‌ലി, എന്നിവരും ഈ സീരീസിൽ അഭിനയിക്കുന്നുണ്ട്. ശന്തനു ശ്രീവാസ്തവയാണ് ഈ സീരീസ് രചിച്ചിരിക്കുനത്. സീരീസ് നിർമ്മിച്ചിരിക്കുന്നതും, രചയിതാവും തൻവീർ ബൂക്വാലയും ചേർന്നാണ്. ഇവർ ഈ വെബ് സീരീസ് അപ്പ്‌ളോസ് എന്റർടൈന്മെന്റ്ന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.