ഒരു മിണ്ടാപൂച്ചയെ പോലെ..!!നടി അതിഥി രവിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ 😍

മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യ പടത്തിലെ നായികയായി അഭിനയിക്കാൻ ഭാഗ്യം ചെയ്ത നടിയാണ് പ്രേഷകർക് പ്രിയങ്കരിയായ അദിതി രവി. അതിനു മുൻപും പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ആദി’ എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലൂടെയാണ് താരത്തിന് അകമഴിഞ്ഞ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തത്.ആംഗറി ബേബീസ് ഇൻ ലൗ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം.

സിനിമയിലെത്തിയ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഒരു പിടി നല്ല സിനിമകളിൽ അഭിനയിക്കുവാനും ഒരുപിടി നല്ല വേഷങ്ങൾ ചെയ്യുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഉദാഹരണം സുജാത എന്ന സിനിമയിൽ ക്ലൈമാക്സിൽ താരത്തിന് കിട്ടിയ കയ്യടി ഏതൊരു തുടക്കകാരിക്കും അഭിമാനിക്കാവുന്നതിലും അപ്പുറമായിരുന്നു. സണ്ണി വെയ്ൻ നായകനായ അലമാര എന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിലും നായികയായി താരം വേഷമിട്ടിരുന്നു.കോഹിനൂർ, ലവകുശ, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയ ഒരു പിടി നല്ല മലയാള സിനിമകളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.

സിനിമയ്ക്കു പുറമെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നു കിട്ടാറുണ്ടായിരുന്നത്. മലയാളത്തിനു പുറമെ തമിഴിലും അഭിനയിച്ച താരത്തിന്റെ ഒരു ചിത്രം വരും നാളുകളിൽ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ലോക്കഡോൺ മൂലം വീട്ടിലിരുപ്പായ താരം വ്യത്യസ്തമായ പരീക്ഷങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. വെള്ള ചുരിദാർ ധരിച്ചുള്ള താരത്തിന്റെ ഫോട്ടോയും താരം തന്നെ സ്വന്തമായി വരച്ച ഒരു ഫോട്ടോയും ഇതിനോടകം വൈറല് ആയി കഴിഞ്ഞിരുന്നു. പ്രിയ നടി അമേയ മാത്യു കമന്റ്‌ ചെയ്ത ഈ ചിത്രത്തിൽ താരത്തെ കാണാൻ മാടപ്രാവിനെ പോലെ തോന്നിക്കുന്നു എന്ന രീതിയിലുള്ള കമ്മെന്റുകളാണ് ഭൂരിഭാഗവും വന്നിട്ടുള്ളത്.